പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട . ചിത്രത്തിന്റെ ഷൂട്ടിങ് കാസര്‍ഗോഡ് ആദിവാസി ഗ്രാമത്തിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഷെയര്‍ ആന്‍ഡ് കെയര്‍ പാലിയേറ്റിവ് കെയറിന്റെ ആദ്യ സംരംഭം എന്ന നിലയില്‍ അംഗപരിമിതരായ ആദിവാസികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയാണ് മമ്മൂട്ടി ലൊക്കേഷനില്‍ വേറിട്ട മാതൃക തീര്‍ത്തത്. തങ്ങള്‍ക്ക് നല്‍കിയ വലിയ ഉപകാരത്തിന് മുള കൊണ്ടുള്ള മാല ചാര്‍ത്തിയും തുടികൊട്ടി പാടിയും ആദിവാസി മൂപ്പനും കൂട്ടരും പങ്കുചേര്‍ന്നു. ഇവര്‍ക്കൊപ്പം മതിമറന്ന് തുടികൊട്ടുന്ന താരത്തിന്റെ വീഡിയോ കാണാം.
സംസ്ഥാനം ഒട്ടാകെയുള്ള അംഗ പരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിക്കാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ശ്രമഫലമായിട്ടാണ് അംഗപരിമിതരായ സംസ്ഥാനത്തെ എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും ഷെയര്‍ ആന്‍ഡ് കെയര്‍ പദ്ധതി പ്രകാരം ഉപകരണങ്ങള്‍ നല്‍കാന്‍ കാരണമാകുന്നത്. ആദിവാസി കുടംുബത്തിന് വീല്‍ ചെയര്‍ സമ്മാനിച്ചപ്പോള്‍ പകരം മുള്ളേരി ഊരിലെ മൂപ്പന്റെ വകയായി മുള മാലയും തുടികൊട്ടിപ്പാട്ടുമായിരുന്നു താരത്തിന് പ്രത്യുപകാരമായി സമ്മാനിച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കു നന്ദി പറയാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി വന്നത്. വന്നവരാകട്ടെ തങ്ങളുടെ പരമ്പരാഗത ശൈലിയില്‍ ഉള്ള തുടി കൊട്ടി പാടിയപ്പോള്‍, മെഗാസ്റ്റാര്‍ അവരോടൊപ്പം ചേര്‍ന്നത്.. മൂപ്പന്റെ കയ്യില്‍ നിന്ന് തുടി ചോദിച്ച് വാങ്ങി താരവും അവരോട
ടൊപ്പം പങ്കുചേര്‍ന്നു. മിനിട്ടുകള്‍ അവരോടൊപ്പം ചിലവഴിച്ച ശേഷമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് തിരികേ പോയത്. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കാനായി വന്ന മൂപ്പരുടെ നേതൃത്വത്തില്‍ മമ്മൂട്ടിയെ മുളകൊണ്ടുള്ള മാല അണിയിച്ചത് കൗതുകം ഉണര്‍ത്തിയത്.
നിര്‍ധനരായ ഹൃദ്രോഗികളായ കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം എത്തിക്കുന്ന 'ഹൃദയ സ്പര്‍ശം ', അനാഥ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുന്ന 'വിദ്യാമൃതം', ലഹരി ബോധവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള ' വഴികാട്ടി ', വൃക്ക രോഗികള്‍ക്ക് ശസ്ത്രക്രിയാ സഹായം ലഭ്യമാക്കുന്ന 'സുകൃതം ' എന്നിവയാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ മറ്റു പദ്ധതികള്‍.