Latest News

സാധാരണ ഒരു പ്രണയം വീട്ടിൽ പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നനങ്ങൾ ഒന്നും ഇല്ലായിരുന്നു; ജുവൽ മേരിയുടെ വിവാഹവും സിനിമ ജീവിതവും

Malayalilife
സാധാരണ ഒരു പ്രണയം വീട്ടിൽ പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നനങ്ങൾ ഒന്നും ഇല്ലായിരുന്നു; ജുവൽ മേരിയുടെ വിവാഹവും സിനിമ ജീവിതവും

മ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത ‌‍ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയിരുന്നു ജുവൽ. ഇതിലൂടെയാണ് നടി ഏറെ ശ്രദ്ധേയമായി തുടങ്ങിയത്. ടെലിവിഷന്‍ രംഗത്ത് നിന്നും അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് ജൂവല്‍ മേരി. അവതാരകയാവുന്നതിന് മുന്‍പ് നേഴ്‌സ് ആയിരുന്നു ജുവൽ എന്ന് നേരത്തെ പറഞ്ഞിരുന്നു. ഏത് പ്രായത്തിലുള്ള വേഷം ചെയ്യാനും തനിക്ക് മടിയില്ലെന്നും ഇതുവരെ കിട്ടിയതില്‍ സംതൃപ്തയാണെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. കയ്യിൽ ഒതുങ്ങുന്ന ആറു സിനിമകളിലാണ് ജുവലിന്റേതായി ഉള്ളത്. എന്നാലും ഇതിനോടകം തന്നെ നടിയുടേതായ സ്ഥാനം മലയാള സിനിമയിൽ നടി ഉറപ്പിച്ചു കഴിഞ്ഞു.

സെബി ആന്റണി റോസ്മേരി ദമ്പതികളുടെ മകളായ ജുവൽ മേരിയുടെ സ്വദേശം എറണാകുളം ആണ്. തൃപ്പൂണിത്തുറയിലെ റോമൻ കാത്തലിക് കുടുംബത്തിൽ ആണ് ജുവൽ ജനിച്ചത്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയ ആണ് ജുവലിന്റെ ഭർത്താവ്. റിയാലിറ്റി ഷോയിൽ ഉള്ളപ്പോൾ തൊട്ട് നടിയും ജെന്‍സണും നല്ല സുഹൃത്തുകളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍ നടി തന്നെയാണ് ജെന്‍സനോട് വീട്ടില്‍ വന്ന് ആലോചിക്കാന്‍ പറഞ്ഞത്. സാധാരണ ഒരു പ്രണയം വീട്ടിൽ പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നനങ്ങൾ ഒന്നും ഇല്ലായിരുന്നു. പറഞ്ഞ ഉടനെ വീട്ടുക്കാർ സമ്മതിക്കുകയായിരുന്നു. പിന്നെ ഒരു വര്‍ഷം ഇരുവരും സ്വസ്ഥമായും സന്തോഷമായും പ്രണയിച്ചു. അതുകഴിഞ്ഞ് ഏപ്രിൽ 2015 ൽ വേഗം തന്നെ കല്യാണം നടന്നു. ഒരു അറേഞ്ച്ഡ് ലവ് മ്യാരേജ് ആയിരുന്നുവെന്ന് പറയാം എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.

ജുവലിന്റെ കല്യാണമോ കല്യാണ പയ്യനെയോ ആരും അറിഞ്ഞിരുന്നില്ല എന്നുള്ളതാണ് സത്യം. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകനായ ജെന്‍സന്‍ ഇപ്പോള്‍ ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ ജിജോന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുകയാണ്. ജിജോയാണ്  ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്. ഇപ്പോൾ താൻ ഒരു സാധരണ വീട്ടമ്മയായി മുന്നോട് പോകാനാണ് ആഗ്രഹിക്കുന്നത് എന്ന് ജുവൽ പറഞ്ഞിരുന്നു. ഇരുവരും ഒരേ തരം ജോലിക്കാർ ആയതിനാൽ അങ്ങിട്ടിമോങ്ങോട്ടും അറിയാൻ എളുപ്പമായിരിക്കും. സിനിമയായാലും ഷോ ആയാലും നീ ചെയ്യണമെന്ന് പറഞ്ഞ് വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന പ്രോത്സാഹിപ്പിക്കുന്നയാളാണ് ജെൻസൺ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു താരം.

പുറമേ കാണുമ്പോള്‍ തനിക്ക് ഒരുപാട് ആത്മവിശ്വാസമുള്ള ആളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമില്ലാത്ത ആളാണ് താനെന്നും ഇപ്പോള്‍ അതൊക്കെ മാറിഎന്നും ജുവൽ തുറന്നു പറഞ്ഞിരുന്നു. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാന്‍ തുടങ്ങി. ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ സ്വത്വം തിരിച്ചറിഞ്ഞ പോലെ ഞാന്‍ എന്നിലെ സ്ത്രീയെ തിരിച്ചറിയാന്‍ തുടങ്ങി. നല്ല സെന്‍സുള്ള ഒരു ക്യാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ റെഡിയാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം.

mammotty jewel mary marriage husband post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES