Latest News

അന്ന് എം.ടി എന്നോട് പറഞ്ഞു എന്റെ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം നിഴലിച്ചു നില്‍ക്കുനെന്ന്; ഭീമസേനന് എന്റെ ശബ്ദമായിരുന്നോ എന്ന ഞാന്‍ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു; എം.ടിയുടെ രണ്ടാമൂഴത്തേക്കുറിച്ച് മമ്മൂട്ടി

Malayalilife
അന്ന് എം.ടി എന്നോട് പറഞ്ഞു എന്റെ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം നിഴലിച്ചു നില്‍ക്കുനെന്ന്; ഭീമസേനന് എന്റെ ശബ്ദമായിരുന്നോ എന്ന ഞാന്‍ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു; എം.ടിയുടെ രണ്ടാമൂഴത്തേക്കുറിച്ച് മമ്മൂട്ടി

എം ടി വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' സിനിമയാകുന്നു എന്ന് പറഞ്ഞതുമുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി കോടതിയെ സമീപിച്ചതുമുതല്‍ 'രണ്ടാമൂഴ'ത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. എങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിടാതെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം, താന്‍ എം ടിയോട് പറയാന്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം രണ്ടാമൂഴത്തിലെ ഭീമനുമായി ബന്ധമുണ്ടെന്ന് പറയുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. 'പല അവസരങ്ങളിലും വാത്സല്യത്തോടും സ്‌നേഹത്തോടും എന്നോട് പ്രത്യേകമായ ഒരു വികാരം ഉണ്ടായിരുന്ന കഥാകാരനാണ് എം ടി വാസുദേവന്‍ നായര്‍. ഞാനെന്ന നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല. മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്‌ബോള്‍ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്ദം തന്നെയാണെ'ന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

'ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്‌ബോള്‍ എന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണാമെന്നുണ്ടായിരുന്നു. എന്നാല്‍ ധൈര്യമുണ്ടാകാത്തതിനാല്‍ ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.

പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോള്‍ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിറ്റോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്റ്റേജില്‍ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്' - മമ്മൂട്ടി പറഞ്ഞു.

mammooty about mt randam oozham story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES