മലയാള സിനിമ പ്രേമികളുടെ ജനപ്രിയ നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷമനസ്സ് കീഴടക്കാൻ ഇതിനോടകം തന്നെ താരത്തിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പഴയകാല അഭിമുഖം വീണ്ടും വൈറലായി മാറുകയാണ്.
താരത്തിന്റെ വാക്കുകളിലൂടെ
ഞാന്‍ വളരെ സോഫ്റ്റ് ഹാര്‍ട്ട്ഡ് ആയൊരു ആളാണ്. അതിന് കാരണം തന്റെ അപ്പനാണ്. അദ്ദേഹം ഒരു ബിസിനസുകാരന്‍ ആയിരുന്നു. പക്ഷെ ബിസിനസ്കാരന്‍ എന്നതിലുപരി അദ്ദേഹം സൗഹൃദത്തിനു ഒരുപാട് പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു.
അമ്മയുടെ സ്വര്‍ണമെടുത്തു കൂട്ടുകാരനെ സഹായിക്കാന്‍ പോയ അപ്പനെ താന്‍ കണ്ടിട്ടുണ്ട്. കാശ് തരാതെ പോയ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ വഴക്ക് കൂടാനോ ഒന്നും അപ്പന്‍ പോയിട്ടില്ല. അപ്പന്‍ മരിച്ച സമയം സാമ്ബത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും അന്ന് തന്റെ കൈയില്‍ കാശില്ലാത്ത അവസ്ഥയായിരുന്നു. താന്‍ അന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടനോട് കുറച്ചു പണം കടം ചോദിച്ചു. പക്ഷെ അത് തന്നില്ല. പില്‍കാലത്ത് അയാള്‍ എന്നോട് കടം ചോദിച്ചിട്ടുണ്ട്. ഞാനത് നല്‍കുകയും ചെയ്തു. പ്രതികാരം ചെയ്യാന്‍ വേദനിപ്പിക്കേണ്ട കാര്യമില്ലെന്ന് അപ്പനാണ് പഠിപ്പിച്ചതെന്നും താരം പറയുന്നു.