Latest News

കൊച്ചുണ്ണിയിലെ  കോരിത്തരിപ്പിച്ച തങ്ങള്‍; ബാബു ആന്റണി കഥാപാത്രത്തിന് തിയറ്ററില്‍ മുഴുനീളന്‍ കയ്യടി; ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവെന്ന് പ്രേക്ഷകരും

Malayalilife
കൊച്ചുണ്ണിയിലെ  കോരിത്തരിപ്പിച്ച തങ്ങള്‍; ബാബു ആന്റണി കഥാപാത്രത്തിന് തിയറ്ററില്‍ മുഴുനീളന്‍ കയ്യടി; ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവെന്ന് പ്രേക്ഷകരും

കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങള്‍. 90കളിലെ വെള്ളിത്തിരയില്‍ താരമായി നിന്ന് ബാബു ആന്റണിക്ക് ഇടവേളകള്‍ക്ക ശേഷം കിട്ടിയ നല്ല കഥാപാത്രമായിരുന്നു കൊച്ചുണ്ണിയിലെ കളരി തങ്ങള്‍. മോഹന്‍ലാലിനേയും നിവിന്‍ പോളിയെ പോലെ തന്നെ തീയറ്ററുകളില്‍ കയ്യടി വാരിക്കൂട്ടാന്‍ ബാബു ആന്റണിയുടെ കഥാപാത്രത്തിനും സാധിച്ചു.

കേരളത്തിലെ ചരിത്ര പുരുഷന്റെ കഥയുമായി റോഷന്‍ ആന്‍ഡ്രൂസ് എത്തിയപ്പോള്‍ സമ്മാനിച്ചത് മികച്ച എന്റെര്‍ടെയ്‌മെന്റ് ത്രില്ലറായിരുന്നു.  കേരളത്തിലെ ബിഗ്ബബജറ്റ് ചിത്രങ്ങളില്‍ ഒന്നായ കായംകുളം കൊച്ചുണ്ണിയുടെ കാസ്റ്റിങില്‍ സംവിധായകന്‍ തിരഞ്ഞെടുത്തത് കാഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ താരങ്ങളെ തന്നെയായിരുന്നു അത്തരത്തില്‍ എടുത്ത് പറയേണ്ട താരമാണ് ബാബു ആന്റണി അവതരിപ്പിച്ച തങ്ങള്‍ കഥാപാത്രം. ചരിത്രം അതേപടി അവതരിപ്പിച്ചില്ലെങ്കില്‍ പോലും കളരിതങ്ങളുടെ കഥാപാത്രവും കൊച്ചുണ്ണിയും തമ്മിലുള്ള ആത്മബന്ധം അതേപടി അവതരിപ്പിക്കാന്‍ ബാബു ആന്റണിക്ക് സാധിച്ചിട്ടുണ്ട്. 


90കളില്‍ നായകന്മാരുടെ കൂടെ ബാബു ആന്റണി ഒപ്പമുണ്ടാകുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാവുന്ന അതേ വികാരമാണ് കൊച്ചുണ്ണിയിലും കാണാന്‍ കഴിഞ്ഞത്. ചിത്രത്തില്‍ മോഹന്‍ലാലിനേയും നിവിന്‍പോളിയേയും പോലെ തന്നെ കയ്യടി ഏറ്റുവാങ്ങിയ കഥാപാത്രമായിരുന്നു ബാബു ആന്റണി അവതരിപ്പിച്ചത്.  കൊച്ചുണ്ണി ഒളിഞ്ഞിരുന്ന് കളരി അടവ് പഠിപ്പിക്കുന്നതും പിന്നീട് തങ്ങളുടെ ശിക്ഷണം ചേരുന്നതുമെല്ലാം ചിത്രത്തെ മികച്ച തലത്തിലേക്ക് എത്തിക്കുന്നുണ്ട്

 

90കളിലെ മികച്ച വില്ലന്‍, നായകന്‍ , സഹനടന്‍ എന്നീ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്റെ നല്ലൊരു തിരിച്ചുവരവ് റോള്‍ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. 90 കളിലെ കമ്പോളം, ചന്ത, ഹിറ്റ്‌ലര്‍ ബ്രദര്‍, നാടോടി, തുടങ്ങിയ ചിത്രങ്ങളില്‍ ബാബു ആന്റണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട മെലിഞ്ഞ ശരീര പ്രകൃതമുള്ള മാസ് ഫൈറ്റ് വില്ലനായി ബാബു ആന്റണി വരുമ്പോഴുണ്ടായിരുന്ന അതേ വികരം തന്നെയാണ് കൊച്ചുണ്ണിയിലൂടെ പ്രേകഷകര്‍ക്ക് വീണ്ടും നേടാന്‍ കഴിഞ്ഞത്.

kayamkulam kochunni kalari thangal charater

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES