കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലും ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന താരമാണ് കാവേരി. മലയാളികൾക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കാവേരി. കണ്ണാംതുമ്പി പോരാമോ എന്ന ഗാനത്തിലെ ബാലതാരമായുള്ള കാവേരിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മലയാളികൾ ആ ഗാനത്തെയും ആ ബാലതാരത്തേയും ഓർത്തിരിക്കുന്നു. പിന്നീട് ഒരു കുറുമ്പി പെൺകുട്ടിയായി വന്ന സിനിമ ആയിരുന്നു ഉദ്യാനപാലകൻ. ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു കാവേരിയുടെ നായകന്‍. മമ്മൂക്കയുടെ വീട്ടിലെ റോസാപ്പൂവ് മോഷ്‌ടിക്കാൻ വരുന്ന കുറുമ്പി കുട്ടിയേയും ആരും മറന്നിട്ടില്ല. അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രവേശിച്ചു. തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചമ്പക്കുളം തച്ചൻ, ഗുരു, ഉദ്യാനപാലകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാവേരി നായികയായും പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും സജീവമായിരുന്നു.
കേരളത്തിലെ തിരുവല്ലയിൽ സ്ഥിരതാമസമാക്കിയ മലയാള കുടുംബത്തിലാണ് കാവേരി ജനിച്ചത്. നടിക്ക് കല്യാണി എന്നൊരു മറ്റൊരു പേര് കൂടിയുണ്ട്. അച്ഛൻ മുരളീധരൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ജോലി ചെയ്തിരുന്നു. അമ്മ വീട്ടമ്മയായിരുന്നു. മലയാള, തമിഴ് ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ശേഷം നിരവധി മലയാള, തമിഴ്, കന്നഡ, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. അവനു വള്ളിദ്ദരു ഇസ്ത പദ്ദാരു എന്ന ചിത്രത്തിലെ അഭിനയത്തിന് 2002 ൽ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും മികച്ച നടിക്കുള്ള നന്ദി അവാർഡും നേടിയിട്ടുണ്ട്. വസന്തിയം ലക്ഷ്മിയം പിന്നെ നജനം, സമുദ്രം, അവനു വള്ളിഡാരു ഇസ്ത പദ്ദാരു, കബഡി കബഡി, കാസി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനും നിരൂപക പ്രശംസയ്ക്കും അവർ ഒരുപക്ഷേ അറിയപ്പെടുന്നു. വ്യത്യസ്ത രീതിയിലുള്ള അഭിനയമികവിനാണ് അവർ പ്രശംസകൾ ഏറ്റുവാങ്ങിയത്.
സിനിമയിൽ സജ്ജീവമായി നിൽക്കെ 2010ലായിരുന്നു തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരണുമായുളള നടിയുടെ വിവാഹം. പേധ ബാബു എന്ന ചിത്രത്തിൽ അഭിനയിച്ച നാളിൽ സംവിധായകനായ സൂര്യകിരണുമായി പ്രണയത്തിലാകുകയും ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. എന്നാൽ ദാമ്പത്യ പ്രശ്‌നങ്ങൾ നിമിത്തം ഇരുവരും വേർപിരിഞ്ഞു എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. സൂര്യകിരൺ നടി സുചിതയുടെ ഇളയ സഹോദരനാണ്. 'അവൾ എന്നെ ഉപേക്ഷിച്ചുപോയി. അതെന്റെ തീരുമാനമല്ല. ഞാൻ അവളെ ഇപ്പോഴും സ്‌നേഹിക്കുന്നു. അവളുടെ സ്ഥാനത്ത് മറ്റാരെയും കാണാൻ എനിക്കാവില്ല. അവൾ തിരികെവരാനായി കാത്തിരിക്കുകയാണ്.' വികാരാധീനനായി ഒരിക്കൽ സൂര്യകിരൺ പറഞ്ഞത്. ബിഗ്ബോസ് തെലുങ്ക് വിഭാഗം മത്സരാർത്ഥിയായിരുന്നു സൂര്യകിരൺ. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 2019 ലെ ഒരു തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.
പ്രേക്ഷകരുടെ മനം കവർന്ന താരം നടി കാവേരി സംവിധായികയാവുന്നു എന്ന വാർത്ത വന്നപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചിരുന്നു. കളയണം ഒക്കെ കഴിഞ്ഞ് പോയി പിന്നീട് ഇൻഡസ്ട്രിയിലേക്ക് കണ്ടിട്ടേയില്ല. ഒരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു കാവേരി. സംവിധായിക ആയിട്ടാണ് കാവേരിയുടെ തിരിച്ചുവരവെന്ന് അറിഞ്ഞപ്പോഴാണ് ആരാധകർ ഏറെ സന്തോഷിച്ചത്. സൂപ്പർ താരം തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി അഭിനയിച്ച ചിത്രമാണ് കാവേരി സംവിധാനം ചെയ്തത് . രണ്ട് ഭാഷകളിലായി റിലീസ് ആയ ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണ്.