Latest News

നിങ്ങളും ഒരു സ്ത്രീയാണ്; നിങ്ങളുടെ ഭര്‍ത്താവിന്റെ അമ്മ ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടി: കങ്കണ റണാവത്ത്

Malayalilife
നിങ്ങളും ഒരു സ്ത്രീയാണ്; നിങ്ങളുടെ ഭര്‍ത്താവിന്റെ അമ്മ ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടി: കങ്കണ റണാവത്ത്

ബോളിവുഡിലെ ശ്രദ്ധേയായ താരമാണ് നടി കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെതായ അഭിപ്രായങ്ങൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ കര്‍ഷകസമരത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് കങ്കണ ഹിമാചല്‍പ്രദേശിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വധഭീഷണിക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

‘നിങ്ങളും ഒരു സ്ത്രീയാണ്, നിങ്ങളുടെ ഭര്‍ത്താവിന്റെ അമ്മ ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടി. അത്തരം തീവ്രവാദികളില്‍ നിന്നുള്ള ഭീഷണികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് നിര്‍ദേശിക്കുക.’ കങ്കണ സോഷ്യല്‍ മീഡിയയിലൂടെ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാന്‍ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് വലിയ പങ്കുണ്ട്. പണത്തിനും ചിലപ്പോള്‍ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികള്‍ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു.

ബതിന്‍ഡയിലെ ഒരു സഹോദരന്‍ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാന്‍ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരും ഉടന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാന്‍ തയ്യാറാണ്. ഭയപ്പെടില്ല. ‘ എഫ്ഐആറിന്റെ പകര്‍പ്പ് പങ്കുവെച്ചു കൊണ്ട് കങ്കണ റണാവത്ത് വ്യക്തമാക്കി.

Read more topics: # kangana ranout,# words about death
kangana ranout words about death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക