മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. ഈ അവസരത്തിൽ യാത്രകളെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇനി തനിക്ക് കണ്ടുതീര്‍ക്കാനുളളത് ഇന്ത്യയാണ്. എന്നെങ്കിലും സാധിക്കുമായിരിക്കുമെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറയുകയാണ്.
യാത്രകളെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നത്. സിനിമപോലുളള മേഖലയില്‍ ഇത്രയും കാലം ഇങ്ങനെയൊക്കെ നിലനില്‍ക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ ചാരുധാർഥ്യം. ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്രകള്‍. ഞാന്‍ ഞാനായി ജീവിക്കുന്നത് ഇത്തരം യാത്രകളിലായിരിക്കും. ഒരു കഥാപാത്രവുമാകാതെ അങ്ങനെ, അലക്ഷ്യമായി, കുറെ സഞ്ചരിച്ചിട്ടുണ്ട്. ഇനിയുമെത്രയോ ദൂരം കാത്തിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യ.
എനിക്ക് കണ്ടുതീര്‍ക്കാനുളളത് ഇന്ത്യയാണ്. എന്നെങ്കിലും സാധിക്കുമായിരിക്കും. ഞാനും കുടുംബവും ഈ സമയത്ത് ജപ്പാനില്‍ ഇരിക്കേണ്ടവരായിരുന്നു. ഞങ്ങളൊരു വെക്കേഷന്‍ പ്ലാന്‍ ചെയ്തതായിരുന്നു. ഞങ്ങളിപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ ഇരിക്കുകയാണ്. പുറത്തിറങ്ങിയിട്ട് രണ്ട് മാസത്തില്‍ അധികമായി താരം വ്യക്തമാക്കി.