ഇമോഷനൽ എക്സ്പ്രഷൻസ് ആണ് ഇത്തരം രാസമാറ്റങ്ങളെ തടുക്കാൻ ഏറ്റവും നല്ല മാർഗം; നിങ്ങൾക്കുള്ളിലെ ചെകുത്താനാണ് കൂടുതൽ അപകടകാരി: ഹിമ ശങ്കർ

Malayalilife
ഇമോഷനൽ എക്സ്പ്രഷൻസ് ആണ്  ഇത്തരം രാസമാറ്റങ്ങളെ തടുക്കാൻ ഏറ്റവും നല്ല മാർഗം; നിങ്ങൾക്കുള്ളിലെ ചെകുത്താനാണ് കൂടുതൽ അപകടകാരി: ഹിമ ശങ്കർ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഹിമ ശങ്കർ. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ പങ്കുവച്ച താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. ഏത് ചെകുത്താനാണ് കൂടുതൽ അപകടകാരി പുറത്തെ ലോകത്തിലേയോ അതോ , നിങ്ങൾക്കകത്തേയോ... ഉറപ്പായും, അത് അദൃശ്യമായി നിങ്ങളുടെ ശരീരത്തിൽ പലയിടങ്ങളിലായി അടിഞ്ഞിരിക്കുന്ന ചിന്തകളുടേയും, ഇമോഷൻസിന്റേയും, വിഷം വമിക്കുന്ന ബന്ധങ്ങളുടേയും തിരുശേഷിപ്പായ , പല രോഗങ്ങളുടേയും ബീജമായ സ്രവങ്ങൾ ആണ്  എന്നാണ് ഹിമ കുറിക്കുന്നത്.

ഹിമയുടെ കുറിപ്പിലൂടെ

ഏത് ചെകുത്താനാണ് കൂടുതൽ അപകടകാരി പുറത്തെ ലോകത്തിലേയോ അതോ , നിങ്ങൾക്കകത്തേയോ... ഉറപ്പായും, അത് അദൃശ്യമായി നിങ്ങളുടെ ശരീരത്തിൽ പലയിടങ്ങളിലായി അടിഞ്ഞിരിക്കുന്ന ചിന്തകളുടേയും, ഇമോഷൻസിന്റേയും, വിഷം വമിക്കുന്ന ബന്ധങ്ങളുടേയും തിരുശേഷിപ്പായ , പല രോഗങ്ങളുടേയും ബീജമായ സ്രവങ്ങൾ ആണ് ... ചിന്തകളും മനസും ശരീരവുമായി റിലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ടു തന്നെ. ഇത്തരം അടിഞ്ഞുകൂടിയ സ്രവങ്ങൾ ആയുർവേദത്തിൽ പറയുന്ന പോലെ നീർക്കെട്ടുകളായി തീരുകയും പലപ്പോഴും മനസിനെ പിടിച്ചു വക്കാൻ കാരണക്കാരാക്കുകയും ചെയ്യും .... നിങ്ങൾക്കുള്ളിലെ ചെകുത്താന്റെ വിളനിലങ്ങൾ ഇത്തരം കേന്ദ്രങ്ങൾ ആണ്.

ഇമോഷനൽ എക്സ്പ്രഷൻസ് ആണ് തുടക്കത്തിൽ ഇത്തരം രാസമാറ്റങ്ങളെ തടുക്കാൻ ഏറ്റവും നല്ല മാർഗം ... കരച്ചിൽ, ചിരി, ദേഷ്യം , ഓർഗാസം, നല്ല ഉറക്കം എന്നിവ പല സ്ഥലങ്ങളിലും ഇത്തരം ചീത്ത നീർക്കെട്ടുകളെ ബാഷ്പീകരിച്ചു ശുദ്ധീകരിക്കുന്നു ... ആരോഗ്യമുള്ള ശരീരത്തിന് / മനസിന് ഇമോഷണൽ എക്സ്പ്രഷൻസ് ആവശ്യമാണ് ... നമ്മുടെ സോഷ്യൽസിസ്റ്റം സത്യസന്ധമായ ഇമോഷനൽ എക്സ്പ്രഷനു കൊടുക്കുന്ന സ്പേസ് വളരെ കുറവാണ്. തൻമൂലം വ്യക്തികൾ ഈ സ്ട്രെസ്സ് ദീർഘകാലം ശരീരത്തിൽ കൊണ്ടു നടക്കുന്നു ... ഒരു ഇമോഷണൽ ട്രിഗ്ഗർ കിട്ടിയാൽ . ഇത്തരം നെഗറ്റീവ് സ്രവങ്ങൾ മൊത്തത്തിൽ വയേർഡ് ആയി മനസിനെ തളർത്തുന്നു ....

എന്നെ ഏറ്റവും പ്രചോദനം ചെയ്യിച്ച മൂവികളിലൊന്നാണ് ടുമോറോ ലാൻഡ്... അതിൽ ഭാവി മഷീനിന്റെ കുഴപ്പം കണ്ടുപിടിച്ച ആ പെൺകുട്ടിയുടെ ശുഭാപ്തിവിശ്വാസം ഉണ്ട് .... നമ്മുടെ ചിന്തകളിൽ നെഗറ്റീവ് വരുമ്പോൾ ലോകവും നെഗറ്റീവ് ആയി കാണപ്പെടുന്നു ... അത് നശിക്കാൻ തുടങ്ങുന്നു ... വ്യക്തികളുടെ ശരീരത്തിനുള്ളിലെ നെഗറ്റീവ് വൈബ്രഷൻ ഒരു സമൂഹത്തിന്റെതുമായി കൂടുമ്പോൾ ശുഭാപ്തിവിശ്വാസമില്ലാത്ത ജനത സൃഷ്ടിക്കപ്പെടുന്നു ... നാശത്തിന് വേണ്ടി ദാഹിക്കുന്ന ജനത... അതാണ് ചെകുത്താന്റെ ബൃഹത്ത് ആയ രൂപം .... നമ്മൾ പൊല്യൂട്ട് ആകുന്നത് നമ്മൾ അറിയുന്നില്ല .... എല്ലിൻ കഷണങ്ങൾ ഇട്ടു തന്ന് മനസിനെ വഴിപിഴപ്പിച്ചു കൊണ്ടിരിക്കുകയാണ് .... ജനിച്ചാൽ ഏത് മനുഷ്യനും സ്വയം യുദ്ധം ചെയ്യേണ്ടതാണ് സ്വന്തം ഉള്ളിലുള്ള ഈ നശീകരണ ചിന്തയെ ... അവിടെയാണ് മനുഷ്യ ജാതിയുടെ മഹത്വം ...

നിങ്ങൾക്ക് ഈ വിഷയത്തെ ചെകുത്താൻ ആയി കാണാം ... ആഭിചാരം ആയി കാണാം , negative vibration ആയും , Depression ആയും കാണാം ... തന്നിൽ തന്നെ നടക്കുന്ന മഹാഭാരത യുദ്ധം ആയും കാണാം .... വിജയം ആണ് ഈ ജൻമത്തിന്റെ വിജയം ... പുറമേയുള്ള വിജയങ്ങളെല്ലാം എത്ര തുച്ഛം .... ഇതാണ് ആത്യന്തികമായ വിജയം ... ചിലപ്പോൾ മരുന്നും, മന്ത്രവും , ശരിയായ ചിന്തകളും , ബന്ധങ്ങളും , പ്രണയവും , പ്രതീക്ഷയും എല്ലാം ഈ യുദ്ധം ജയിക്കാൻ നമ്മെ സഹായിക്കാം .... നിങ്ങളുടെ സൗകര്യത്തിനും വിശ്വാസത്തിനും ചിന്തക്കും അനുസരിച്ച് ഏത് ആയുധം വേണമെങ്കിലും ഉപയോഗിക്കാം ..ഇതിൽ ശരീരത്തിൽ നടക്കുന്ന എനർജി ട്രാൻസ്മിഷൻ തന്നെ വിഷയം ....ഇല്ലെങ്കിൽ തോറ്റവരാകാം , പുറമേ വലിയ ജയങ്ങൾ നേടി എന്ന് ബോധിപ്പിച്ച് കൊണ്ട് ...
 My post is strictly my own opinion, not scientifically proved.

സുശാന്ത്സിങ് രജ്പുത് എഴുതാൻ പ്രേരിപ്പിച്ചത് ..

Read more topics: # hima shankar note goes viral
hima shankar note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES