മലാളസിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ആദ്യത്തെ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിലൂടെ മാഫിയ ശശിയുടെ അസിസ്റ്റന്റായിട്ടാണ് കാളി മലയാള സിനിമയില്‍ എത്തുന്നത്. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് കളിയുടെ ഇന്നത്തെ വളർച്ച. എന്നാൽ ഇപ്പോൾ ജീവതിത്തില്‍ നേരിട്ട വലിയ പ്രശ്‌നങ്ങളില്‍ നിന്നാണ് താന്‍ ഒരു ഫൈറ്റ് മാസ്റ്ററായതെന്ന് കാളി പറയുന്നു.
സ്ത്രീകളെ സംഘട്ടനരംഗത്ത് കാണുവാന്‍ സിനിമയില്‍ ഉള്ള പലര്‍ക്കും താല്‍പര്യമില്ല അതിനാല്‍ ലഭിക്കുന്ന അവസരങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ മാഫിയ ശശിക്കുള്ള ധൈര്യം മറ്റ് പലര്‍ക്കും ഇല്ല. കുട്ടിക്കാലം മുതല്‍ വിശപ്പിന്റെ ഭീകരത അറിഞ്ഞാണ് ജീവിച്ചത്. ആ വിശപ്പ് എന്റെ മക്കള്‍ അനുഭവിക്കാതെഇരിക്കുവനാണ് താന്‍ സ്റ്റണ്ടിലേക്ക് എത്തിയത്. വലിയ റിസ്‌കാണ് ഈ മേഖലയെന്നും കാളി പറയുന്നു.
ബസ്സില്‍ ശല്യം നേരിട്ടപ്പോഴാണ് ബൈക്കില്‍ യാത്ര ചെയ്യുവാന്‍ തീരുമാനിച്ചത്. എന്നാല്‍ ജോലികഴിഞ്ഞ് വരുമ്ബോള്‍ പോലീസുകാരടക്കം ചോദ്യം ചെയ്തിട്ടുണ്ട്. യമഹ ലിബറോയാണ് ആദ്യം ഉപയോഗിച്ചിരുന്നത്. മുന്നില്‍ മകളെയും പിന്നില്‍ മകനേയും ഇരുത്തിയായിരുന്നു യാത്രകളെന്നും കാളി തുറന്ന് പറഞ്ഞു.