മലയാളസിനിമയിലെ മുന്‍നിര നായികമാരെല്ലാം ബാലതാരങ്ങളായി സിനിമയില്‍ എത്തിയവരാണ്. മഞ്ജിമ, സനൂഷ, കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ബാലതാരങ്ങളായി സിനിമയില്‍ എത്തിയവരാണ്. ഇപ്പോള്‍ മെമ്മറീസ് സിനിമയില്‍ പൃഥ്വിരാജിനൊപ്പവും രാജാധിരാജയില്‍ മമ്മൂക്കയ്ക്ക് ഒപ്പവും അഭിനയിച്ച ബാലതാരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. മെമ്മറീസ് എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ പൃഥ്വിരാജിന്റെ കൈയ്യും പിടിച്ച് ആ ഓര്‍ഫണേജിന്റെ വരാന്തയിലൂടെ നടന്നു വരുന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാകും. ആ കുഞ്ഞ് തന്നെയാണ് പിന്നീട് രാജാധി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റായ് ലക്ഷ്മിയുടെയും മകളായി എത്തിയതെന്ന് അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ശേഷം പത്തോളം ചിത്രങ്ങളില്‍ അഭിയിച്ച ഇവ സൂരജ് എന്ന ഈ മിടുക്കിയെ പിന്നീട് എവിടെയും കണ്ടില്ല.
സിനിമയിലും ഫോട്ടോഷൂട്ടിലുമൊന്നും എത്താത്ത കുട്ടിത്താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിത്തമൊക്കെ മാറി വലിയ സുന്ദരിയായിരിക്കുന്നു ഇവ. ബാലതാര വേഷങ്ങള്‍ കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നടി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല ഇവ സൂരജ്. അടത്തിടെ ഇവയുടെ ചില ഡബ്‌സ്മാഷ് വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നായിക നായകന്മാര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളെ അനുകരിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മെമ്മറീസിനും, രാജാധിരാജയ്ക്കും പുറമെ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഈ അടുത്ത കാലത്ത്, ശങ്കരനും മോഹനനും, മാറ്റ്‌നി, ഹൗസ് ഫുള്‍ തുടങ്ങി പത്തോളം സിനിമകളിലും ഇവ അഭിനയിച്ചിട്ടുണ്ട്. ഇവ അഭിനയിച്ച ഡീം ഹാവ് നോ ജെന്റര്‍ എന്ന ഹ്രസ്വ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.ടെലിവിഷന്‍ ആങ്കര്‍ ആകണം എന്നാണ് ഇവയുടെ ആഗ്രഹം.