മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിലേക്ക് ചേക്കേറിയ നടിമാർ നിരവധിയാണ്. അതിൽ പ്രധാനിയാണ് നമ്മുടെ മലയാളത്തിലെ എക്കാലത്തെയും സുന്ദരി ഭാവന. താരം അന്യ ഭാഷയിൽ നിന്ന് തന്നെയാണ് കല്യാണം കഴിച്ചതും. ഭാവന ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ മുഴുവൻ പേര്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. പുതുമുഖങ്ങളെ വച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1986 ൽ തൃശൂരാണ് താരം ജനിച്ചത്. ബാലചന്ദ്ര മേനോന്റെയും പുഷ്പയുടെയും രണ്ടാമത്തെ മകളായാണ് താരം ജനിച്ചത്. ജയദേവൻ എന്നാണ് താരത്തിന്റെ ചേട്ടന്റെ പേര്. ഹോളി ഫാമിലി കോൺവെന്റ് സ്‌കൂളിലാണ് താരം സ്‌കൂൾ വിദ്യാഭാസം പൂർത്തിയാക്കിയത്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരുടെയും കല്യാണം. ഭാവനയും നവീനും തമ്മിൽ ഒന്പത് വർഷത്തെ പരിചയമാണ്. എന്നാൽ തനിക്ക് നവീനിനെ തന്നത് 'റോമിയോ' എന്ന ചിത്രമാണെന്ന് ഭാവന പറഞ്ഞിരുന്നു. 2012ൽ പുറത്തിറങ്ങിയ പി.സി. ശേഖർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ റോമിയോയിൽ ഭാവനയും ഗണേഷുമായിരുന്നു നായികാനായകന്മാർ. നവീനും രമേശ് കുമാറും ചേർന്നായിരുന്നു നിർമ്മാണം. ഈ സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു പ്രണയകഥ തുടങ്ങിയത് ആരും അറിഞ്ഞില്ലായിരുന്നു. അവിടെന്നു തുടങ്ങിയതാണ് വർഷങ്ങൾക്ക് ശേഷം വിവാഹത്തിലേക്ക് എത്തിച്ചത്.
രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുള്ള നടിയാണ് ഭാവന. 2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ" എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബംഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ.
തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി. 2010ൽ പുനീത് രാജ്കുമാറിനോടൊപ്പം വൻ വിജയമായിരുന്ന ജാക്കിയിലൂടെ കന്നടയിൽ തുടക്കം കുറിച്ചു. പിന്നീട് ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് ഇത് തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. തൻറെ ഏറ്റവും പുതിയ മലയാളം ചിത്രങ്ങളായ ഒഴിമുറി, ട്രിവാഡ്രം ലോഡ്ജ് എന്നിവയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് ഭാവന. ട്രിവാഡ്രം ലോഡ്ജിലേത് ഒരു അതിഥി വേഷമായിരുന്നു.
മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ. ഈ ചിത്രത്തിൽ അതിഥിതാരമായിട്ടായിരുന്നു ഭാവന എത്തിയത്. ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് താരം. ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും മറ്റും താരം പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ നിമിഷ നേരംകൊണ്ടാണ് വൈറൽ ആകാറുള്ളത്. കോവിഡും ലോക്ക്ഡൗണും കാരണം ശരീരവണ്ണം കൂടിയെന്ന ആശങ്ക പങ്കുവെച്ചിരുന്നു താരം. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ സഹിതമാണ് താരം വിശേഷം പങ്കുവെച്ചത്. ലോക്ക്ഡൗണിനും ശേഷം വണ്ണം കൂടിയെന്നും ജിമ്മിൽ പോകാൻ സമയമായെന്നും താരം പറയുന്നു. കോവിഡ് മൂലമുള്ള ലോക്ക്ഡൗണും വീട്ടിലിരിപ്പും കാരണം എല്ലാവരും വണ്ണം വെച്ചിരിക്കുകയാണെന്നാണ് പൊതുവേ അഭിപ്രായം. വീടിന് പുറത്തേക്കുള്ള യാത്രകളും വ്യായാമവും കുറഞ്ഞത് തന്നെയാണ് ശരീരവണ്ണം കൂടാനുള്ള പ്രധാന കാരണമെന്നു പറഞ്ഞാണ് ഭാവന ചിത്രം പങ്കുവച്ചത്.