Latest News

ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തെ വേദനയും ടെന്‍ഷനുമായിരിക്കും; ഇതൊരു മുന്നറിപ്പാണ്; തുറന്ന് പറഞ്ഞ് ബാല

Malayalilife
ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തെ വേദനയും ടെന്‍ഷനുമായിരിക്കും; ഇതൊരു മുന്നറിപ്പാണ്; തുറന്ന് പറഞ്ഞ്  ബാല

വ്യാജ വാർത്ത പ്രചരിക്കുന്ന സാഹചര്യത്തൽ  രൂക്ഷ വിമർശനവുമായി നടൻ ബാല രംഗത്ത്. ഒ നടൻ വീണ്ടും വിവാഹിതനാകാൻ പോകുന്ന എന്നുള്ള വാർത്ത രു ഓൺലൈൻ മാധ്യമത്തിലൂടെ ആണ് ഇപ്പോൾ  പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി  താരം  രംഗത്തെത്തിയത്. ബാലയുടെ പ്രതികരണം ഫേസ് ബുക്ക് ലൈവിൽ നേരിട്ട് എത്തിയായിരുന്നു. എന്ത് ചെയ്യണമെന്നാണ് ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെ  ലൈവിൽ എത്തി ബാല ചോദിക്കുന്നത്. താരത്തിന്റെ വാക്കുകളിലൂടെ...

അച്ഛൻ സുഖമില്ലാതെ ചെന്നൈയിലാണ്.. അവിടെ പൂർണ്ണ ലോക്ക് ഡൗണാണ് . എങ്ങനെ അവിടെ എത്തുമെന്നാണ് ഓരോ നിമിഷവും ഞാൻ ആലോചിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് അവിടെ വരെ വാഹനം ഓടിച്ച് പോകുന്നതിന്റെ സുരക്ഷിതമില്ലായ്മ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഇതെല്ലാം മനസ്സിൽ വെച്ചു കെണ്ടാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഇത്രയും ടെൻഷനിൽ ഇരിക്കുമ്പോഴാണ് ഇന്നലെ ഈ വാർത്ത കിട്ടിയത്.

പിന്നേയും ഞാൻ വിവാഹ ജീവിതത്തിലേയ്ക്ക് പോകുന്നു എന്നത് വളരെ തെറ്റായ ഒരു വാർത്തയാണ്. ഇത് കണ്ട് എന്നെ വിളിക്കാത്ത ആളുകളായി ആരും ഇല്ല. എന്നാൽ ഇതിനെ കുറിച്ച് എനിയ്ക്ക് ഒരു പിടിയുമില്ല. ഇതുമായി ബന്ധപ്പെട്ട് ഞാൻ ആർക്കും ഒരു ഇന്റവ്യൂവും കൊടുത്തിട്ടില്ല. വൈകുന്നേരം മുതൽ മെസേജുകളായിരുന്നു. രാത്രി ഇതുമായിബന്ധപ്പെട്ട് ഫോൺ കോളുകളും വന്നിരുന്നു. വീട്ടിൽ നിന്ന് അത്യാവശ്യമായി ഫോൺ വന്നാലൊ എന്ന് കരുതി ഫോൺ അടുത്ത് വെയ്ക്കും എനിയ്ക്ക് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ എന്നെ വിളിച്ചു കൊണ്ടിരുന്നു.

വെളുപ്പിന് നാല് മണിക്കാണ് ഞാൻ ഉറങ്ങിയത്. ആ സമയത്ത് എന്റെ അമ്മ വിളിച്ചിരുന്നു. അച്ഛന് തീരെ വയ്യാ എന്ന് പറയാനായിരുന്നു അമ്മ വിളിച്ചത്. പക്ഷെ ആ സമയം ഞാൻ ഉറങ്ങിപ്പോയി . ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിപ്പാണ്. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.

Read more topics: # bala words about fake news
bala words about fake news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES