വിവാഹ ദിനത്തിലെ പല ഓർമ്മകളു,മായി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിരുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം വിവാഹ ഓർമ്മകൾ പങ്കുവച്ച് നടി കനിഹയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നത്. ആല്‍ബം നോക്കിയപ്പോള്‍ മനസ്സിലൂടെ കടന്നുപോയ അനുഭവത്തെക്കുറിച്ചായിരുന്നു കനിഹ ആരാധകരോട് പങ്കുവച്ചത്. ഏതൊരു വധുവിനേയും പോലെ താനും താലികെട്ടിന്റെ സമയത്ത് കരഞ്ഞിരുന്നുവെന്നും കനിഹ പോസ്റ്റിൽ കുറിച്ചിരുന്നു. അതോടൊപ്പം തന്റെ ആരാധകരോട് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാനും നടി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടി വിഷ്ണുപ്രിയ പിള്ള പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വിഷ്ണുപ്രിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് കനിഹയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു. വിവാഹത്തിന്റേയും എന്‍ഗേജ്‌മെന്റിന്റേയുമൊക്കെ ചിത്രങ്ങൾ പങ്കുവച്ചാണ് വിഷ്ണുപ്രിയ എത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയനെയായിരുന്നു വിഷ്ണുപ്രിയയെ ജീവിതസഖിയാക്കിയത്. ഇത് നിങ്ങൾക്കുള്ള പോസ്റ്റ് ആണ് എന്നായിരുന്നു താരം കുറിച്ചിരുന്നത്. ഒരു ട്രോള്‍ വീഡിയോയായിരുന്നു വിഷ്ണുപ്രിയ പങ്കുവച്ചിരുന്നത്. വീഡിയോയില്‍ ന്റെ ഒരു കൈ എവിടെയാണ് എന്ന് സുരാജ് ചോദിക്കുന്നതാണ് കേൾക്കുന്നത്. രണ്ടുമൂന്ന് കൈയ്യായിട്ട് വരുന്നു. നമുക്കിന്ന് പോവണ്ടേയെന്നും ചോദിക്കുന്നുണ്ട്. നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.
എന്റെ വിവാഹ ആൽബത്തിലൂടെ കടന്നുപോകുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല- ഓരോ ചിത്രവും പോലെ എന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരി ലഭിക്കുമെന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു. വിവാഹത്തിന്‍റെ വീഡിയോയും ചിത്രത്തോടൊപ്പം പങ്കുവയ്ക്കുന്നുമുണ്ട്. പോസ്റ്റിന് ചുവടെ സുന്ദരി, ലവ്‌ലി പിക്‌സ്, വീഡിയോയും ക്യൂട്ടാണെന്നുള്ള കമന്റുമായി കനിഹയും എത്തിയിരുന്നു. കനിഹയുടെ പോസ്റ്റിന് ചുവടെ താങ്ക്‌സ് ഡാര്‍ലിംഗ് എന്ന മറുപടിയും താരം നൽകി. എന്നാൽ അമ്മയുടെ മുഖത്തെ സന്തോഷമാണ് താന്‍ ശ്രദ്ധിച്ചതെന്നായിരുന്നു പോസ്റ്റിന് മറ്റൊരാൾ നൽകിയ കമന്റ്. ഈ കമന്റിന് സോ സ്വീറ്റെന്ന മറുപടിയായിരുന്നു വിഷ്ണുപ്രിയ നൽകിയത്. അതേസമയം വിഷ്ണുവിന്റെ പോസ്റ്റ് കണ്ട് വെഡ്ഡിങ് ആനിവേഴ്‌സറിയാണോയെന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. പോസ്റ്റിന് ചുവടെ വീഡിയോ ഇഷ്ടമായെന്നും വിനയന് എന്താണ് ആ സമയത്ത് പറഞ്ഞിരിക്കുകയെന്ന് ഊഹിക്കാമെന്നുമായിരുന്നു മറ്റൊരാൾ നൽകിയത്. എന്നാൽ വിനയൻ ന്റെ ഒരു കൈ എവിടെ എന്ന് തന്നെയായിരുന്നു ആ സമയത്ത് താന്‍ ചിന്തിച്ചിരുന്നതെന്ന മറുപടിയുമായാണ് എത്തിയത്.