ഒരു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്കും അറിയാത്ത കഥയാണ്. ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറി. സില്‍കിന്റെ 60-ാം ജന്മവാർഷികം ആണ് ഇന്ന്. യൗവ്വനത്തിന്റെ ലഹരി ആസ്വദിക്കുന്ന വേളയിലാണ് തന്റെ 36ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് സില്‍ക്ക് സ്മിത യാത്രയാകുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്.
17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് നിറഞ്ഞാടിയിരുന്നു. മുപ്പത്തിയഞ്ചാം വയസിൽ ജീവിതം അവസാനിപ്പിച്ച് സിൽക്ക് യാത്രയായപ്പോൾ അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി. എന്നാൽ ഇപ്പോൾ അടുത്ത സുഹൃത്തായ വിനു ചക്രവർത്തി പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നിങ്ങൾ പറയുന്നത് പോലെ സിൽക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവൾ പിന്നീടും ശ്രദ്ധിക്കപ്പെട്ടു. കമൽ ഹാസനും രജനികാന്തിനുമൊപ്പം സിനിമകൾ ചെയ്തു.തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം ഞാനും സിലുക്കും തമ്മിൽ ബന്ധം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിന് ശേഷവും അവറെ ആരും വെറുതേ വിട്ടില്ല. അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികൾ നേടി. ഈ സിനിമകൾക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സിലുക്ക് മരിച്ചപ്പോഴും എല്ലാവർക്കും അറിയേണ്ടത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. അവൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞാനറിയുന്നത് സിംഗപൂരിൽ വച്ചാണ്.
അവിടെ വച്ച് ഒരാൾ എന്നോട് ചോദിച്ചു, എന്നെയും സിലുക്കിനെയും ഒരു മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടാൽ എന്താണ് സംഭവിക്കുന്നതെന്ന്. ഞാൻ അയാളോട് പറഞ്ഞു, നിങ്ങളുടെ കണ്ണിൽ ഞാൻ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാൽ എനിക്ക് അവൾ മകളെ പോലെയാണ്. മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവുമില്ലാതെ വളർന്നത് കൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. ആ നിരാശയിൽ അവൾ ജീവനൊടുക്കി. ഇനിയൊരു ജന്മുണ്ടെങ്കിൽ എനിക്ക് അവളുടെ അച്ഛനായാൽ മതി.