മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ചെയ്തിരുന്നതും. ഫോറന്‍സിക്ക് എന്ന ചിത്രത്തിലൂടെയാണ് ടോവിനോ ഈ വർഷം തിളങ്ങിയത്. എന്നാൽ ഈ ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയാണ് താരം. താരം തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
ലോക്ക് ഡൗൺ കാലത്ത് ടോവിനോ തന്റെ വര്‍ക്കൗട്ടിന് ഏറെ പ്രാധാന്യമാണ് നൽകുന്നത്. ടോവിനോ സമൂഹമാധ്യമങ്ങളിലൂടെ വീട്ടില്‍ നിന്നുളള വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ടൊവിനോ കൃത്യമായി വ്യായാമം വീട്ടിലെ ജിമ്മില്‍ വെച്ചാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ണ മകള്‍ ഇസയുടെ ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെ ജിം തന്റെ പ്ലേ ഏരിയ ആക്കിയിരിക്കുകയാണ് മകൾ ഇസ. താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത് ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് കുറിച്ചുകൊണ്ടാണ്.
മകൾ തന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് എന്നും ടോവിനോ പറഞ്ഞു. ലോക്ക് ഡൗൺ നടക്കുന്ന പശ്ചാത്തലത്തിൽ മറ്റ് കളികളെല്ലാം അവസാനിച്ച സാഹചര്യത്തിൽ അച്ഛന്റെ ജിം ഡോര്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇസ കുട്ടി. ടൊവിനോ ഇസയുടെയും വളര്‍ത്തുനായ പാബ്ലോയുടെയും ചിത്രങ്ങളും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. കളിച്ചു ക്ഷീണിച്ചു മയങ്ങുന്ന മകളുടെയും പ്ലാബോയുടെയും ചിത്രങ്ങളാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാബ്ലോ മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂട്ടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തില്‍പ്പെട്ട ഒന്നാണ്.
താരത്തിന്റെ എറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന സിനിമയുടെ റിലീസ് നേരത്തെ ലോക് ഡൗണ്‍ കാരണം മാറ്റിവച്ചിരുന്നു. താരത്തിന്റെ തന്നെ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം പുരോഗമിച്ചിരിക്കുകയാണ്. വയനാട്ടിലായിരുന്നു ചിതാരത്തിന്റെ ചിത്രീകരണം നടന്നിരുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്.