Latest News

ആശിച്ചു മോഹിച്ച് വിവാഹം കഴിച്ചു; പക്ഷെ..അയാളുടെ സ്വഭാവം സ്വപ്നങ്ങള്‍ തകര്‍ത്തു;നടി തെസ്നിഖാന്റെ രണ്ടുമാസത്തെ ദാമ്പത്യ ബന്ധം കണ്ണുനീരില്‍ അവസാനിച്ച കഥ

Malayalilife
topbanner
 ആശിച്ചു മോഹിച്ച് വിവാഹം കഴിച്ചു; പക്ഷെ..അയാളുടെ സ്വഭാവം സ്വപ്നങ്ങള്‍ തകര്‍ത്തു;നടി തെസ്നിഖാന്റെ രണ്ടുമാസത്തെ ദാമ്പത്യ ബന്ധം കണ്ണുനീരില്‍ അവസാനിച്ച കഥ

ഹാസ്യ വേഷങ്ങളില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് തെസ്‌നി ഖാന്‍. പ്രധാനമായും ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള തെസ്നിഖാന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും മലയാളികള്‍ക്ക് അറിയില്ല. ബിഗ് ബോസ് സീസണ്‍ 2വില്‍ പങ്കെടുത്തപ്പോഴും തന്റെ ജീവിതത്തെ കുറിച്ച് അധികമൊന്നും തുറന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ 52-ാം വയസിലും വിവാഹം കഴിക്കാതെ എന്തുകൊണ്ടാണ് ഒറ്റയ്ക്ക് ജീവിക്കുന്നത് എന്ന ചോദ്യം നടി പതിവായി കേട്ടിരുന്നു. എന്നാലിപ്പോള്‍ നടി വിവാഹിതയായെന്നും എന്നാല്‍ ആ ബന്ധം തുടരാന്‍ സാധിക്കാതെ കണ്ണുനീരോടെ അവസാനിപ്പിക്കേണ്ടി വന്നതുമായ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.

തെസ്നിയുടെ പിതാവ് അലിഖാന്‍ പ്രശസ്ത മജീഷ്യന്‍ ആയിരുന്നു. അതു വഴിയാണ് തെസ്നിയും കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യ കാലങ്ങളില്‍ തെസ്നി ഖാന്‍ പിതാവിന്റെ സഹായി എന്ന നിലയില്‍ പല മാജിക് ഷോകളിലും പങ്കെടുത്തിരുന്നു. പിന്നീട് കൊച്ചിന്‍ കലാഭവനില്‍ പഠിച്ചു. 1988ല്‍ തന്റെ 18-ാമത്തെ വയസിലാണ് തെസ്നിഖാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ഡെയ്സി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഡെയ്സിയുടെ ക്ലാസ്മേറ്റ് ആയിട്ടായിരുന്നു ആദ്യ വേഷം. തുടര്‍ന്ന് വൈശാലി, മൂന്നാം പക്കം, ദശരഥം, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയെടുക്കുവാന്‍ കഴിഞ്ഞു.

സാധാരണ മുസ്ലീം പെണ്‍കുട്ടികള്‍ 18 തികയും മുന്നേ വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കുന്ന കാലത്താണ് തെസ്നി ഖാന്‍ സിനിമയിലേക്ക് എത്തിയതും പ്രശസ്തി നേടിയതും. അതുകൊണ്ടു വിവാഹം കഴിക്കുവാന്‍ ഏറെ വൈകുകയും ചെയ്തു. അങ്ങനെ 35-ാം വയസിലാണ് തെസ്നി ഖാന്‍ വിവാഹിതയായത്. വൈകിയുള്ള വിവാഹം ആയതു കൊണ്ടു തന്നെ ഏറെ പക്വതയോടെയും പ്രതീക്ഷയോടെയും ആണ് തെസ്നി വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയതും വിവാഹം കഴിച്ചതും. പക്ഷെ, പ്രതീക്ഷിക്കാതെ നടന്നതെല്ലാം ആ ദാമ്പത്യജീവിതം തകിടം മറിയ്ക്കുകയായിരുന്നു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ അബദ്ധമായാണ് ഇപ്പോള്‍ ആ ജീവിതത്തെ തെസ്നി ഖാന്‍ കാണുന്നത്.

16 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ലളിതമായ ചടങ്ങില്‍ നടന്ന വിവാഹമായിരുന്നു അത്. എന്നാല്‍, വിവാഹം കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ സ്വഭാവം മനസിലായി. ഒരു തരത്തിലും തെസ്നിയെ നോക്കുന്ന ആളായിരുന്നില്ല ഭര്‍ത്താവ്. ഒരു ഭാര്യയ്ക്കു വേണ്ട ഒരു കാര്യങ്ങളും ചെയ്തു നല്‍കിയിരുന്നില്ല. കല്യാണം എന്നു പറയുമ്പോള്‍ തന്നെ വിവാഹം കഴിച്ച പെണ്ണിനെ സംരക്ഷിക്കുന്ന ഭര്‍ത്താവിനെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഞാന്‍ എന്തെങ്കിലും ചെയ്യട്ടേ.. എങ്ങനെയെങ്കിലും ജീവിക്കട്ടേ എന്നായിരുന്നു ഭര്‍ത്താവിന്റെ ചിന്ത. വീട്ടു ചെലവിന് പോലും കാശു തരാതെ, എങ്ങനെ ജീവിക്കുന്നു എന്നു പോലും അന്വേഷിക്കാത്ത ഒരാളായിരുന്നു ഭര്‍ത്താവ്. മാത്രമല്ല, തെസ്നിയുടെ കഴിവുകള്‍ക്ക് ഒരുതരത്തിലും പിന്തുണയും നല്‍കിയിരുന്നില്ല.

കുടുംബമായി കഴിഞ്ഞാല്‍ അഭിനയമൊന്നും വേണ്ട, ഒതുങ്ങി ജീവിക്കാം എന്നായിരുന്നു തെസ്നി കരുതിയത്. പക്ഷെ, തന്നെ നോക്കാത്ത ഒരാള്‍ക്കൊപ്പം ഒരു തൊഴില്‍ ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന ചിന്ത തെസ്നിയെ മാനസികമായി തളര്‍ത്തി. അതു മാത്രമല്ല, തന്റെ അച്ഛനെയും അമ്മയേയും നോക്കേണ്ട ഉത്തരവാദിത്വം കൂടി തെസ്നിയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ എല്ലാം കൊണ്ടും തളര്‍ന്നിരിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ കൂട്ടുകാര്‍ തന്നെ തെസ്നിയെ പിന്തുണച്ച് എത്തിയത്.

ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തില്‍ സ്ഥാനമുണ്ട്. ഇപ്പോള്‍ ചിന്തിച്ചാല്‍ അതുമായി ഇനിയും മുന്‍പോട്ട് പോകാം' അങ്ങനെ അവരും കൂടെ പറഞ്ഞപ്പോള്‍ ആ ദാമ്പത്യ ബന്ധം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ടു മാസം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം സിനിമയിലും മറ്റുമായി തെസ്നി തിരക്കുകളിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോക്കിരിരാജ, കാര്യസ്ഥന്‍, പാപ്പി അപ്പച്ചാ തുടങ്ങി എണ്ണിയാല്‍ തീരാത്ത ചിത്രങ്ങളിലൂടെ മലയാളി മനസു കീഴടക്കി തെസ്നി ഖാന്‍ മുന്നേറി. അതിനു ശേഷം അയാളെ കുറിച്ച് അന്വേഷിക്കുവാന്‍ പോലും നിന്നില്ല.

ഇപ്പോള്‍ അയാള്‍ വേറെ വിവാഹം കഴിച്ചോ എന്നൊന്നും അറിയില്ല. ഇക്കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജീവിതം വേണം എന്ന് തോന്നിയിട്ടില്ല. സന്തോഷകരമായ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. മരണം വരെ തന്റെ അമ്മയെ നോക്കണം എന്ന ചിന്ത മാത്രമാണ് തെസ്നിയ്ക്ക് ഉള്ളത്.

Thesni Khan Opened Up About Her Marriage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES