കലാഭവന്‍ മണിയുടെ ബെന്‍ ജോണ്‍സണിലെ സോനാ സോനാ എന്ന പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളികള്‍ കാണില്ല. കലാഭവന്‍ മണിക്കൊപ്പം ഈ ഐറ്റം ഡാന്‍സില്‍ ചുവടുവച്ചത് സുജ വരുണിയെന്ന തെന്നിത്യന്‍ നടിയാണ്. മണിയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സോനാ സോനാ ഒന്നാം നമ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. 2018ല്‍ വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ സുജ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പ്ലസ് ടു എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറിയ സുജ മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയില്‍ സോനാ സോനാ നീ ഒന്നാം നമ്പര്‍ എന്ന ഐറ്റം ഗാനത്തിലൂടെയാണ് സുജ മലയാളത്തില്‍ അരങ്ങേറിയത്. 11 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം സുജയും സുഹൃത്ത് ശിവാജി ദേവും വിവാഹിതരാകുകയായിരുന്നു. ശിവാജി ഗണേശന്റെ ചെറുമകനാണ് ശിവാജി ദേവ്. അടുത്തിടെയാണ് ഇരുവര്‍ക്കും ഒരാണ്‍കുട്ടി ജനിച്ചത്, അദ്വൈത് എന്നാണ് പേരിട്ടിരിക്കുന്നത്.
2019ല്‍ ഇറങ്ങിയ ശത്രു എന്ന സിനിമയിലാണ് സുജ ഒടുവിലായി അഭിനയിച്ചത്. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇന്‍സ്റ്റയില്‍ ഏറെ സജീവമാണ് താരം.. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ സുജയ്ക്കുള്ളത്. ഐറ്റം ഡാന്‍സറായിരുന്ന പല നടിമാര്‍ക്കും ന്ല്ല കുടുംബജീവിതം ലഭിച്ചിട്ടില്ല.അതിനാല്‍ തന്നെ സുജയുടെ ജീവിതം ആരാധകര്‍ ഏറ്റെടുക്കുകയാണ്.