Latest News

കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു; എല്ലാ നെെജീരിയക്കാരും തട്ടിപ്പുകാരല്ലെന്ന് സുഡാനി താരം

Malayalilife
കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു; എല്ലാ നെെജീരിയക്കാരും തട്ടിപ്പുകാരല്ലെന്ന് സുഡാനി താരം

സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സാമുവല്‍ അബിയോള. എന്നാൽ ഇപ്പോൾ താരം കേരള പൊലീസ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച ട്രോളിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍   സാമുവലിന്റെ സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലെ  രം​ഗങ്ങള്‍ ഉപയോ​ഗിച്ചുകൊണ്ട് വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്ന നൈജീരിയന്‍ സംഘത്തെക്കുറിച്ച്‌  കേരള പോലീസ് സാമൂഹമാധ്യമങ്ങളില്‍ ഒരു  ട്രോള്‍  പ്രചരിപ്പിക്കുകയുണ്ടായി. ഇതിനെതിരെയാണ് തരാം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.എല്ലാ നെെജീരിയക്കാരും തട്ടിപ്പുകാരല്ലെന്നും ഇതുപോലുള്ള സന്ദേശങ്ങള്‍ക്ക് തന്റെ ചിത്രം ഉപയോ​ഗിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും സാമുവല്‍ റോബിന്‍സണ്‍ കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.

സാമുവല്‍ അബിയോള റോബിന്‍സന്റെ കുറിപ്പ്

ഇതുപോലുള്ള കാര്യങ്ങള്‍ക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല. ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ ഒരു തട്ടിപ്പുകാരനാണെന്ന് അര്‍ഥമാക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ നിരവധി അഴിമതികള്‍ ചൈനീസ് അല്ലെങ്കില്‍ വിയറ്റ്നാം ഉത്ഭവമാണ്, അവ നൈജീരിയന്‍ കോഡ് നാമങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാന്‍ വിലമതിക്കുന്നില്ല. നിങ്ങള്‍ ഒരു ഇന്ത്യന്‍ മനുഷ്യനായതുകൊണ്ട് നിങ്ങള്‍ ഒരു റേപ്പിസ്റ്റ് അല്ല. ഇവ സാമാന്യവല്‍ക്കരിക്കുന്നത് നിര്‍ത്തുക ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി- അദ്ദേഹം കുറിച്ചു.

താരത്തിനെ പിന്തുണച്ച്‌ ഒട്ടനവധിപേര്‍ രം​ഗത്തെത്തി. കൂടാതെ നടന്റെ പ്രതികരണം വൈറലായതോടെ ഫെയ്സ്ബുക്ക് പേജില്‍ നിന്നും ഈ ട്രോള്‍ നീക്കം ചെയ്തിരിക്കുകയാണ് കേരള പൊലീസ്.
 

The Sudanese star said not all Nigerians are fraudsters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക