നിരവധി കഥാപാത്രങ്ങളിലൂടെയും വേഷപകര്‍ച്ചയിലൂടെയും മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് മോരലാല്‍.ലോകം കൊറോണ വ്യാപനത്തിൻ്റെ പിടിയിൽ നിന്ന് തരണം ചെയ്യാനുള്ള ശ്രമം നടത്തുമ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് ധൈര്യം നൽകുകയാണ് ഇപ്പോൾ നടൻ മോഹൻലാൽ. അദ്ദേഹം സാന്ത്വനമേകുന്ന വാക്കുകൾ പറയുന്നത് ഫേസ്ബുക്കിലൂടെയാണ്. 'നാട്ടിലുള്ള കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമോര്‍ത്ത് വേവലാതിപ്പെടുകയും പരിഭ്രാന്തരാകുകയും ആണ് നിങ്ങള്‍ എന്നറിയാം. എന്നാല്‍ ഈ ദു:ഖനിമിഷങ്ങള്‍ കടന്നുപോകുമെന്നും നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയണമെന്നും മോഹന്‍ലാല്‍ വിഡിയോയിലൂടെ പറയുന്നു.
''നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍.എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും.നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും''- എന്നും മോഹൻലാൽ പറയുന്നു.
അതേ സമയം കോവിഡ് 19 ന്റെ ഭീതിയില്‍ എല്ലാവരും ജാഗ്രത പാലിക്കുമ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന കാഴ്ചകളെ കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. അതോടൊപ്പം കൊറോണ ദുരിതാശ്വസത്തിന്റെ പേരിൽ താരം അൻപത് ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്‌തു.