Latest News

പ്രസവവേദനയില്‍ പിടഞ്ഞിട്ടും പിടിച്ചുനിന്ന സിത്താര; ആരെയും കാത്തുനില്‍ക്കാതെ പിറന്ന സാവന്‍ റിതു

Malayalilife
പ്രസവവേദനയില്‍ പിടഞ്ഞിട്ടും പിടിച്ചുനിന്ന സിത്താര; ആരെയും കാത്തുനില്‍ക്കാതെ പിറന്ന സാവന്‍ റിതു

 

ലയാളത്തിന്റെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ റിതുവിന്റെ ഏഴാം പിറന്നാള്‍ ആണ് ഇന്ന്. കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് ലളിതമായ ചടങ്ങിലാണ് മകളുടെ പിറന്നാള്‍ സിത്താരയും ഭര്‍ത്താവ് സജീഷും ആഘോഷിക്കുന്നത്. മകള്‍ക്ക് ആശംസകളുമായി സിത്താര നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സാവന്റെ അച്ഛനും സിത്താരയുടെ ഭര്‍ത്താവുമായ സജീഷിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്. കാര്‍ഡിയോളജി ഡോക്ടറാണ് സജീഷിന്റെ കുറിപ്പ് മകളുടെ ജനനത്തെ കുറിച്ചുള്ളതാണ്.

ഏഴു കൊല്ലം മുന്‍പ് , അന്ന് ഞാന്‍ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ജോലിചെയ്യുന്നൂ. ഡ്യൂട്ടിക്കിടയില്‍, ഒരു ദിവസം പാതിരാത്രി കഴിഞ്ഞപ്പോഴേക്കും വീട്ടില്‍ നിന്ന് ഫോണ്‍ വരുന്നു. പെയിന്‍ തുടങ്ങിയെന്ന്. എമെര്‍ജന്‍സിയില്‍ രണ്ട് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ കേസസ് ഒന്നിച്ച് വന്ന സമയമാണ് എന്ന ഇന്‌ട്രോയോടെയാണ് ആ സുന്ദര ദിവസത്തെക്കുറിച്ചു സജിഷ് ഓര്‍ത്തെടുക്കുന്നത്.

എച്ച് ഓ ഡി സ്റ്റിജി സര്‍ പറഞ്ഞു, രോഗികളേ ഞാന്‍ നോക്കിക്കോളാമെന്ന്. വണ്ടി ആലുവയിലേക്ക് പറന്നു. പെരുമഴയാണ്.... റോഡില്‍ മരക്കൊമ്പൊക്കെ പൊട്ടിവീണിരിക്കുന്നൂ.. എങ്ങനെയൊക്കെയോ ഫഌറ്റില്‍ എത്തി. അന്ന് ഏഴാം നിലയിലാണ് താമസം. കൃത്യ സമയത്തു തന്നെ കറണ്ടും പോയിരിക്കുന്നു. ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ല. ഏതായാലും സിതാരയും അമ്മയും ബാഗുമൊക്കെയായി റെഡിയായി നില്‍ക്കുന്നു.

തലേന്ന് ഒറ്റദിവസം മൂന്നു പാട്ടുകളുടെ റെക്കോര്‍ഡിങ് നടത്തി കൂളായി വന്ന ആളാണ്. ആള്‍ക്ക് ഇപ്പോഴും കുലുക്കമൊന്നുമില്ല. ടെന്‍ഷന്‍ മുഴുവന്‍ നമുക്കാണല്ലോ... നേരെ വിജയലക്ഷ്മി ഹോസ്പിറ്റലിലേക്ക്. അവിടെയെത്തി ഡ്യൂട്ടി ഡോക്ടര്‍ കണ്ട് നേരെ ലേബര്‍ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. നേരത്തെ എപിഡ്യൂറലിനൊക്കെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ അനസ്‌തേഷ്യസ്റ്റ് എത്തുന്നതിനു മുന്‍പ് തന്നെ 'ആള്‍' പുറത്തെത്തി. ആ ആളാണ് ഇത്! എത്രപെട്ടെന്നാണ് 7 വര്‍ഷങ്ങള്‍ കടന്നുപോയത് എന്നും സജിഷ് പറയുന്നു!

ഈ കുഞ്ഞുങ്ങള്‍ കടന്നുപോകുന്നത് ലോകം നാളിതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും ദുരിതകാലത്തു കൂടിയാണ്. അതവരെ കൂടുതല്‍ കരുത്തുള്ളവരാക്കി മാറ്റിയാല്‍ മതിയായിരുന്നു.'മകളേ' നല്ല മനുഷ്യനായിവളരുക! നാടിന് നല്ലത് വരുത്താനും കൂട്ട് കൂടുക എന്നും മകളോട് പറഞ്ഞുകൊണ്ടാണ് സജിഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

Sithara daughter Born without waiting for anyone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക