മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. അതേസമയം മലയാള സീരിയലുകളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും അഞ്ജു തുറന്നു പറഞ്ഞിരുന്നു. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്. സിനിമയിലും സീരിയലിലും ഒരു പോലെ സജീവയായ താരത്തിന് സീരിയല്‍ രംഗത്ത് നിന്നും ആദ്യകാലത്ത് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായെന്ന് പറയുന്നു. അവതരിപ്പിക്കേണ്ടത് നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായെന്നും താരം പറയുന്നു. ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. അതേപോലെ, നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. തുടങ്ങിയ അനുഭവങ്ങളെല്ലാം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ അഞ്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ഇപ്പോള്‍ ഫ്രീ ആയ താരം സ്വന്തം യൂ ട്യൂബ് ചാനലിലൂടെയും ആരാധകര്‍ക്കിടയില്‍ താരമാണ്. കുക്കിങ് വീഡിയോകള്‍ ആണ് അഞ്ചു കൂടുതലും പങ്ക് വയ്ക്കുക.
ഇപ്പോള്‍ താരം പങ്ക് വച്ച ഒരു ഫേസ്ബുക്ക് കുറിപ്പും ചിത്രങ്ങളും ആണ് വൈറല്‍ ആകുന്നത്. ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോള്‍ സാധാരണ പോലെ ആയി,ജപം കഴിഞ്ഞു നോക്കിയപ്പോള്‍ അതൊരു ഹാര്‍ട്ട് ആയി.പിന്നേം കുറേനേരം ഭാഗവാന്റെ മുന്നിലിരുന്നു നോക്കിയപ്പോള്‍ അതു ശിവ ഭാഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി. എന്തൊരു വൈബ് ആണ് അല്ലേ,നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം', ആണ് തനിക്ക് ഉണ്ടായതെന്ന് വിവിധ ചിത്രങ്ങളിലൂടെയാണ് അഞ്ജു പറഞ്ഞത്.
നമ്മുടെ അനുഭവങ്ങള്‍ക്കും മുകളിലാണ് പ്രപഞ്ച സത്യങ്ങള്‍. മനുഷ്യ ജന്‍മങ്ങള്‍ക്ക് ചെറിയൊരു അംശം മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ. ആ സത്യങ്ങളാണ് ഈശ്വരന്‍.എന്ന് ചില ആളുകള്‍ അഭിപ്രായം പറയുമ്പോള്‍ മറ്റു ചിലര്‍ നിങ്ങള്‍ വിളക്ക് ആദ്യമായാണ് ശ്രദ്ധിക്കുന്നത് അല്ലേ ഇപ്പോള്‍ വീട്ടിലിരിക്കുന്നേരം അങ്ങനെ പലതും കാണാനാവും എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ അതിനും അഞ്ജു മറുപടി നല്‍കിയിട്ടുണ്ട്.ചിലര്‍ തന്റെ പോസ്റ്റുകളെ വിമര്‍ശിച്ചു രംഗത്തു വന്നപ്പോള്‍ അഞ്ജു അതിനും വളരെ ക്ഷമയോടെയാണ് മറുപടി നല്‍കുന്നത്. 'അല്ല,ഇപ്പോള്‍ വീട്ടിലിരിക്കുന്നതുകൊണ്ടു ചെയ്യ്യുന്നതല്ല,വര്‍ഷങ്ങളായി ചെയ്യുന്നതാണ്...പല ഷേപ്പുകള്‍ കാണാറുണ്ട്,ഈ ഒരു ട്രാന്‍സ്ഫോര്മഷന്‍ ഇതുവരെ കണ്ടിട്ടില്ല,ഹാര്‍ട്ടില്‍ നിന്നും ചന്ദ്രക്കല ആകുന്നത്', എന്നും അഞ്ജു കുറിച്ചു.
ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി,ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു...
Posted by Anju Aravind on Thursday, May 14, 2020