ലോക്ഡൗണ്‍ തുടങ്ങിയതോടെ മലയാളസിനിമാപ്രേക്ഷകരുടെ ഏറ്റവും വലിയ ആശങ്ക നടന്‍ പൃഥിരാജിന്റെ കാര്യത്തിലായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തിയ പൃഥിരാജും സംഘവും ലോക്ഡൗണ്‍ ആയതോടെ അവിടെ കുടുങ്ങുകയായിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് ഷൂട്ടിങ്ങിനായി സംഘം ജോര്‍ദാനിലെത്തിയത് എന്നാല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ എല്ലാം താറുമാറായി.ഷൂട്ടിങ്ങും നിര്‍ത്തേണ്ടിവന്നു.
മാര്‍ച്ച് പതിനാറിനാണ് ജോര്‍ദാനില്‍ ഷൂട്ട് തുടങ്ങുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ആടുജീവിതത്തിലെ നജീബായി മാറാന്‍ പൃഥിരാജ് മൂന്ന് മാസം സിനിമകളെല്ലാം ഉപേക്ഷിച്ച് മെലിഞ്ഞിരുന്നു. പഥി മറ്റൊരു രാജ്യത്ത് കുടുങ്ങിയതോടെ അമ്മ മല്ലികയും ഭാര്യ സുപ്രിയയും ഏറെ വിഷമത്തിലായിരുന്നു. എന്നാല്‍ നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ പുനരാരംഭിച്ചിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങ് ഇവിടെ നിന്നും പാക്കപ്പായിരിക്കയാണ്. മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ജോര്‍ദാനിലെ വാദിറാമില്‍ ഇപ്പോള്‍ പൂര്‍ത്തിയായത്.
വാദിറാം മരുഭൂമിയിലെ ലൊക്കേഷനില്‍ നിന്ന് ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാദിറാം മരുഭൂമിയില്‍ കഴിഞ്ഞ രണ്ടു മാസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പാക്ക്അപ്പ് ആയത്. നിലവില്‍ ജോര്‍ദാന്‍ വിമാനത്താവളത്തില്‍ ഉള്ള ഹോട്ടലില്‍ ആണ് പൃഥ്വിയും സംഘവും. സിവില്‍ ഏവിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.ഷെഡ്യൂള്‍ പാക്ക്അപ്പ് ആയി തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ആടുജീവിതം തുടങ്ങുംമുമ്പ് പ്രചരിച്ച ഫാന്‍ മേയ്ഡ് പോസ്റ്ററിലെ ലുക്കിനോട് സാമ്യം തോന്നുംവിധത്തിലാണ് അദ്ദേഹത്തെ കാണാനാകുക. സിനിമയിലെ നജീബായി മാറാന്‍ കടുത്ത ആഹാരനിയന്ത്രണങ്ങളിലായിരുന്നു നടന്‍. ഷൂട്ടിങ്ങ് തീര്‍ന്നതോടെ ഇനി പൃഥിക്ക് മനസമാധാനമായി ആഹാരം കഴിക്കാമല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. എന്താലായും വിമാനതാവളത്തിലെ ഹോട്ടലിലേക്ക് പൃഥി എത്തിയതോടെ ആശ്വസിക്കുന്നത് മല്ലികയ്ക്കും സുപ്രിയയ്ക്കും ഒപ്പം പൃഥിരാജ് ഫാന്‍സുമാണ്.
ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കോവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങുന്നതും. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്.