നടിയിലും, മോഡലായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടി അതിദി രവി. ഈ ലോക്ക് ഡൗൺ കാലത്ത് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വീട്ടിലേക്ക് മടങ്ങാനാകാതെ പെട്ടിരിക്കുകയാണ് താരം. ഫഫ്ളാറ്റിൽ കുടുങ്ങി കിടക്കുന്ന ഈ അവസരത്തിൽ തന്റെ പഴയകാല ഹോബിയായ ചിത്രരചന വീണ്ടും പൊടിതട്ടി എടുത്തിരിക്കുകയാണ് താരം.
ആദ്യമൊക്കെ ‘സൂര്യന്‍, മല, വീട് എല്ലാരേം പോലെ ഇത് മൂന്നുമായിരുന്നു എന്റെ വരകളിലെ പ്രധാന ഐറ്റംസ്,, പിന്നീട് പല വഴികളില്‍ തിരിഞ്ഞു പോയപ്പോള്‍ ചിത്രം വരയ്ക്കുന്ന കാര്യങ്ങള്‍ എല്ലാം മറന്നു പോയി,, അങ്ങനെ ഈ സമയത്ത് പഴയ ഓര്‍മ്മകള്‍ക്കൊപ്പം വരയും ഒന്ന് പൊടി തട്ടി എടുത്തു,, ആദ്യ പരീക്ഷണം എന്റെ ഏറ്റവും പ്രിയപ്പെട്ട ധോണിയുടെ പടമായിരുന്നു, ഒപ്പിക്കല്‍ വര ആയോണ്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നും ഇട്ടില്ല,, പകരം വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു,, അതു കണ്ടു കുറേ പേര് വിളിച്ചു നല്ലതാണെന്നു പറഞ്ഞു,, എനിക്ക് തോന്നുന്നു അപ്പൊ എങ്കില്‍ പിന്നെ കുറച്ചൂടെ വരച്ചു നോക്കിയാലോ എന്ന് തോന്നി, ഇപ്പോള്‍ തോന്നുണ്ട് ചെറുപ്പത്തില്‍ കുറച്ച് ചിത്രരചന പഠിക്കാമായിരുന്നു എന്ന്.’
കുറെനാളായി യൂട്യൂബില്‍ നോക്കി കുറച്ചൊക്കെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്,, ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ പെട്ടിയൊക്കെ പാക്ക് ചെയ്ത് വെച്ച ഞാനാണ് ഇപ്പോള്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍ ഇരിക്കുന്നത്,, ഫുള്‍ ലോക്ക്. പിന്നെ ഇതിനിടയില്‍ സമയം പോകാന്‍ കുറച്ച് പാചക പരീക്ഷണങ്ങളും കുറച്ചു മെഡിറ്റേഷനും,, സോഷ്യല്‍ മീഡിയയുടെ ഉപയോഗം പൂര്‍ണമായി കുറച്ചു എന്ന് വേണേല്‍ പറയാം, ഇതൊന്നും ഇല്ലാത്ത കാലത്തും മനുഷ്യര്‍ ജീവിച്ചിട്ടില്ലേ,, നമുക്കും പുറത്തിറങ്ങാതെ ജീവിക്കാന്‍ പറ്റുമെന്നു കാലം പഠിപ്പിച്ചില്ലേ. അതാണ്എന്നും അദിതിവ്യക്തമാക്കി.