Latest News

ആനിയുടെ ഉത്തരം മുട്ടിച്ച് നവ്യ; കേട്ട് കൈയടിച്ച് സോഷ്യല്‍മീഡിയ

Malayalilife
ആനിയുടെ ഉത്തരം മുട്ടിച്ച് നവ്യ; കേട്ട് കൈയടിച്ച് സോഷ്യല്‍മീഡിയ

ലോക്ഡൗണ്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ അഭിമുഖങ്ങളും റിയാലിറ്റി ഷോകളുമൊക്കെയാണ്. ഒട്ടുമിക്ക ചാനലുകളും തങ്ങളുടെ പഴയകാല പരിപാടികള്‍ പുനസംപ്രേക്ഷണം ചെയ്ത്കൊണ്ടിരിക്കയാണ്.  കഴിഞ്ഞ ദിവസം നടി സരയു നടിയും സംവിധായകന്‍ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സരയുവിന്റെ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു പരിപാടിയില്‍ സരയു അഭിപ്രായം അവതാരകയായ ആനിയും ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയിതു. ഈ വീഡിയോ വീണ്ടും വൈറലായി മാറിയതോടെ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ സരയു ഇതിനുള്ള മറുപടി ഫേസ്ബുക്കിലൂടെ നല്‍കിയിരുന്നു. ഇപ്പോള്‍ ഇതാ ആനീസ് കിച്ചണില്‍ ഒരിക്കല്‍ അതിഥി ആയി നവ്യ എത്തിയപ്പോഴുള്ള ഒരു രംഗമാണ് സോഷ്യല്‍ മീഡിയകളില്‍  വ്യാപകമായി പ്രചരിക്കുന്നത്.

ആനി, നവ്യാനായര്‍ വന്നപ്പോള്‍ കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് നവ്യ നല്‍കിയ മറുപടിയാണ് സോഷ്യല്‍ ലോകത്ത് കയ്യടി വാങ്ങുന്നത്. 'ഇപ്പോള്‍ കാലം ഒരുപാട് മാറിയെന്നും സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ടെന്നും നവ്യ അഭിമുഖത്തില്‍ പറഞ്ഞു. വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലായെന്നും പറയില്ലെന്നും കരുതിയ കാര്യങ്ങള്‍ ഒക്കെ നടക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഇതിനിടിയിലാണ് പാചകജോലി കടന്നുവന്നത്. സ്ത്രീ പുരുഷ സമത്വം പാചകത്തില്‍ വേണമെന്ന് നവ്യ പറഞ്ഞു.സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും കുക്കിങ്ങ് പഠിക്കണമെന്ന്... അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല എന്നാണ് നവ്യ അഭിമുഖത്തില്‍ പറഞ്ഞത്. അതുപോലെ എല്ലാ ദിവസവും ഒട്ടെറെ കറികള്‍ വയ്ക്കുന്നതിനെയും നവ്യ വിമര്‍ശിച്ചു. ഇതിനിടയിലാണ് അത് കുക്കിങ്ങ് ഇഷ്ടമല്ലാഞ്ഞിട്ടാണ് നവ്യ അത് പറയുന്നത് എന്ന് ആനി പറഞ്ഞത്. കുക്കിങ്ങ് ഇഷ്ടമുള്ള നല്ല വീട്ടമ്മയാണെങ്കില്‍ പ്രശ്‌നമില്ലെന്നും ആനി പറഞ്ഞു.

ഇതോടെയാണ് നവ്യ ആനിക്കെതിരെ ശക്തമായി തിരിച്ചടിച്ചത്. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..' നവ്യ ആനിയോട് പറഞ്ഞു. ഈ വിമര്‍ശനത്തിന് ഉത്തരം കൊടുക്കാന്‍ ആനി പാടുപെടുന്നതും വീഡിയോയിലുണ്ട്. ഇപ്പോള്‍ ഇതാ ഈ വീഡിയ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആനിയും നവ്യ നായരും വിവാഹത്തോടെ സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നവ്യ നായര്‍ തിരികെ എത്താനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ശേഷമാണ് ഇരുവരും അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞത്. എന്നാല്‍ ടെലിവിഷനിലെ സെലിബ്രിറ്റി ചാറ്റ് പരിപാടിയിലൂടെ ആനിയും ഇപ്പോള്‍ സജീവമാണ്. സരയുവിനും ആനിക്കും നവ്യയുടെ മാസ് മറുപടി എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.


 

Navya nair reply a answer to aniee

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES