മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊല്ലാം തുറന്ന് പറയുകയാണ് കൃഷ്ണകുമാര്‍
എന്തുകൊണ്ട് ഈ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പറയുമ്ബോള്‍ മാത്രം പ്രശ്നം ഉണ്ടാക്കുന്നു?നമ്മുടെ നാട്ടില്‍ത്തന്നെ മുകേഷ്, അദ്ദേഹം ഇടതുപക്ഷത്തോടൊപ്പംനിന്ന് ജയിച്ച് എംഎല്‍എ ആയ വ്യക്തിയാണ്. അതുപോലെ ഇന്നസന്റ്, അദ്ദേഹം സ്വതന്ത്രനായിട്ടാണെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മത്സരിച്ചത് അവിടെയും ഒരു പ്രോബ്ളവുമില്ല, എനിക്കും ഇതിലൊന്നും പ്രശ്നമില്ല. അവരോടെല്ലാം എനിക്ക് നല്ല അടുപ്പവും സ്നേഹവുമുണ്ട്. '
നടന്‍ ഗണേഷ്കുമാറിന് വേണ്ടി പ്രചാരണത്തിനു ഇറങ്ങിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്. ' അച്ഛന്റെ പിന്നാലെ രാഷ്ട്രീയനേതാവായ ആളാണ് ഗണേഷ് കുമാര്‍. ഞാന്‍ അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനു പോയിട്ടുണ്ട്.
അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് കാലടി ഓമന ചേച്ചി, മുകുന്ദന്‍, കൃഷ്ണപ്രസാദ് മുതലായവരാണ്. അന്ന് അവിടെ ചില പ്രശ്നങ്ങള്‍ ഉണ്ടായതില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
എന്റെ സുഹൃത്തുക്കള്‍ക്കു വേണ്ടി എന്ത് സഹായവും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഏതു പാര്‍ട്ടിയോട് അനുഭാവം കാണിക്കണം എന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ. എതിര്‍ക്കുന്നവര്‍ ഉണ്ടാകും. എനിക്ക് എന്റെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം എന്നും താരം പറഞ്ഞു.