ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ അവസാനിച്ചുവെന്നു നടി മംമ്ത മോഹന്‍ദാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് വിവരം പങ്കുവെച്ചത്.കൊച്ചിയിലെ വീട്ടിലായിരുന്നു ലോക്ക്ഡൗണ്‍ സമയത്ത് മംമ്ത. സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു മംമ്ത.
'എന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ അവസാനിച്ചു. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ'. എന്നുമാണ് മംമ്ത കുറിച്ചത്. അതേ സമയം ലോസ് ആഞ്ചല്‍സിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോടുള്ള നന്ദിയും മംമ്ത അറിയിച്ചു.ഹാപ്പി ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നത് ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. താരം ഏറെ നാളായി ലോസ് ആഞ്ചല്‍സിലാണ് താമസിച്ചു വരുന്നത്.
മയൂഖം, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി, ഹോമം ,വിക്ടറി, കിംഗ് , അന്‍വര്‍, ടു കണ്ട്രീസ്, സെല്ലുലോയ്ഡ്,ജോണി ജോണി യെസ് അപ്പ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് താരത്തെ തേടി എത്തിയിരുന്നത്. അര്‍ബുദം ബാധിച്ചപ്പോഴും ഒരു പുഞ്ചിരിയോടെ എല്ലാത്തിനേയും നേരിട്ട മംമ്ത തന്റെ അവസ്ഥയെക്കുറിച്ച് ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്തിരുന്നു. ഫോറന്‍സിക് എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവിലായി പുറത്ത് ഇറങ്ങിയ ചിത്രം. മമ്മൂട്ടി ചിത്രമായ ബിഗിബിയുടെ രണ്ടാം ഭാഗത്തിലും താരം അഭിനയിക്കുന്നു എന്ന സൂചനയും പുറത്ത് വരുന്നുണ്ട്.