Latest News

ദുബായിൽ പുതിയ വീടിന്റെ ഗൃഹപ്രവേശനം ആഘോഷമാക്കി മോഹൻലാലും ഭാര്യ സുചിത്രയും; സന്തോഷം ഏറ്റെടുത്ത് ആരാധകർ

Malayalilife
ദുബായിൽ പുതിയ വീടിന്റെ ഗൃഹപ്രവേശനം ആഘോഷമാക്കി മോഹൻലാലും ഭാര്യ സുചിത്രയും; സന്തോഷം ഏറ്റെടുത്ത്  ആരാധകർ

ലയാളത്തിന്റെ പ്രിയപ്പെട്ട  നടനവിസ്മയമായമാണ് നടൻ  മോഹന്‍ലാല്‍. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു താരം. ജീത്തു ജോസഫിന്റെ ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ നേരെ പോയത് ദുബായിലേയ്ക്കാണ്. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് നടൻ വിദേശത്തേയ്ക്ക് പറ‍ന്നത്. എന്നാൽ ഇപ്പോൾ ദുബായിയിൽ മോഹൻലാലിന്റെ പുതിയ വീടിൻറെ  ഗൃഹപ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ്  ആരാധകർ.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന  ദൃശ്യം 2 ന്റെ ചിത്രീകരണത്തിന്പിന്നാലെ  മോഹൻലാൽ നേരെ പോയത് ദുബായിലേയ്ക്കാണ്.  നടന്റെ  വിദേശത്തേയ്ക്ക് ഉള്ള യാത്രയിൽ പങ്കാളിയായി  ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. അതേസമയം  മോഹൻലാലിന്റെ വിദേശ യാത്ര സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.  ഐപിഎൽ മത്സരം ദുബായിൽ എത്തിയ താരം  കാണാനും എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 

 ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  അടുത്ത സുഹൃത്തായ സമീർ ഹംസയും ലാലേട്ടനും ഭാര്യയ്ക്കുമൊപ്പം ദുബായിയിൽ. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്നുള്ള ഇവരുടെ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്..  ലാലും സുചിത്രയും എത്തിയിരിക്കുന്നതെന്നുള്ള ദൃശ്യം 2 ചിത്രീകരണത്തിന് ശേഷം കുറച്ചുദിവസം ദുബായില്‍ ചെലവഴിക്കാനാണ് റിപ്പോർട്ടും പ്രചരിച്ചിരുന്നു. 

അതേസമയം  മോഹൻലാലിന്റെ ദുബായ് യാത്രയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മോഹൻലാലിന്റെ ദുബായിലെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു ഇന്ന്. ആർ‌പി ഹൈറ്റ്സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റ്.  ഈ വിവരം മോഹൻലാൽ ഫാൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്,  ആരാധകരുടെ ഇടയിൽ മോഹൻലാലിന്റെ പുതിയ സന്തോഷം വൈറലായിട്ടുണ്ട്.  നടൻ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് ദുബായില്‍ നിന്നും തിരിച്ചെത്തിയ ശേഷം കടക്കും.  അടുത്തത് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ചിത്രമായാരിക്കും എന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read more topics: # Actor Mohanlal,# new house warming,# dubai
Mohanlal new house warming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക