Latest News

സുചിത്രയുടെ സദ്യയും കേക്കും; ആരാധകരുടെ ആഘോഷവും; പക്ഷേ ലാലിന് ഈ പിറന്നാള്‍ ഏറ്റവും വലിയ വേദനയായി; കാരണമറിഞ്ഞ് കണ്ണുനിറഞ്ഞ് ആരാധകര്‍

Malayalilife
സുചിത്രയുടെ സദ്യയും കേക്കും; ആരാധകരുടെ ആഘോഷവും; പക്ഷേ ലാലിന് ഈ പിറന്നാള്‍ ഏറ്റവും വലിയ വേദനയായി; കാരണമറിഞ്ഞ് കണ്ണുനിറഞ്ഞ് ആരാധകര്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. സൂപ്പര്‍സ്റ്റാറിന്റെ 60ാം പിറന്നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു. നിരവധി പ്രമുഖരാണ് താരരാജാവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ലോക്ഡൗണായതോടെ ചെന്നൈയിലെ വീട്ടിലാണ് താരം കുടുംബത്തൊടൊപ്പമുള്ളത്. ലോക്ഡൗണ്‍ ബാധകമില്ലാത്ത സോഷ്യല്‍മീഡിയ മോഹന്‍ലാലിന്റെ പിറന്നാള്‍ ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. കുടുംബത്തൊടൊപ്പമാണ് ഇക്കുറി ലോക്ഡൗണിലെ പിറന്നാള്‍ താരം ആഘോഷിച്ചതെങ്കിലും പിറന്നാളിന്റെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഖമാണ് ഇപ്പോള്‍ ആരാധകരെയും സങ്കടപെടുത്തുന്നത്.

സെറ്റിലെ തിരക്കിലാകുമെങ്കിലും എല്ലാവര്‍ഷവും ലാലേട്ടന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ തിരക്കുകളില്‍ നിന്നുമൊഴിഞ്ഞുള്ള ഒരു പിറന്നാളായിരുന്നു ഇക്കുറി മോഹന്‍ലാലിന്റെത്. നിരവധി സമ്മാനങ്ങളും നേരിട്ടുള്ള ആശംസകളും എല്ലാ കൊല്ലവും എത്താറുണ്ടെങ്കിലും ഇക്കുറി വിഭിന്നമായി കുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങിലായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍. പ്രിയതമന്റെ 60ാം പിറന്നാളില്‍ ഭാര്യ സുചിത്ര സദ്യ തയ്യാക്കിയിരുന്നു. അതിഥി എന്ന് പറയാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മാത്രമാണ് ചെന്നൈയിലെ ലാലിന്റെ വീട്ടിലെത്തിയത്. ലാലിന്റെ ഭാര്യ സുചിത്ര, മകന്‍ പ്രണവ്, പ്രിയദര്‍ശന്‍, സുചിത്രയുടെ കസിന്‍ അനിത, ഭര്‍ത്താവ് മോഹന്‍ എന്നിവര്‍ക്കൊപ്പം വീട്ടില്‍ കേക്ക് മുറിച്ചായിരുന്നു താരരാജാവിന്റെ പിറന്നാള്‍ ആഘോഷം.

എന്നാല്‍ 60ാം പിറന്നാള്‍ ആരാധകര്‍ ആഘോഷിക്കുമ്പോഴും മോഹന്‍ലാല്‍ സങ്കടത്തിലാണ്. കാരണം ഏറെ പ്രിയപ്പെട്ട 3 പേരാണ് ഇക്കുറി ലാലിനൊപ്പം പിറന്നാളില്‍ ഇല്ലാതെ പോയത്. പിറന്നാളില്‍ ലാലിന്റെ ഏറ്റവും വലിയ സങ്കടം അമ്മയെ ഓര്‍ത്താണ്. കൊച്ചിയിലെ വീട്ടിലാണ് ശാന്തകുമാരിയമ്മയുള്ളത്. അവശയതിലുള്ള അമ്മ ലോക്ഡൗണില്‍ ഒറ്റക്കായതിന്റെ സങ്കടത്തിലാണ് ലാലിന്റെ 60ാം പിറന്നാള്‍ കടന്നുപോയത്. 60ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്ന് കരുതിയ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും മകള്‍ വിസ്മയയുമാണ് മറ്റ് രണ്ടുപേര്‍. എങ്കിലും മകനില്ലാത്ത ദുഖം മറന്ന് അമ്മ ശാന്തകുമാരി കൊച്ചിയില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം കേക്കു മുറിക്കുകയും സദ്യയുണ്ണുകയും ചെയ്തു.

ലാലിന്റെ മകള്‍ വിസ്മയ വിദേശത്താണ്. മകളും പിതാവിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ യാത്ര തുടരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോവിഡ് കാരണം ആഘോഷം വേണ്ടെന്നു ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍, ഒരിടത്തും പ്രത്യേക പരിപാടികളുണ്ടായില്ല. ലാലിന്റെ സുഹൃത്തുക്കള്‍ക്ക് അസോസിയേഷന്‍ കഴിഞ്ഞദിവസം സദ്യ എത്തിച്ചു സന്തോഷമറിയിച്ചിരുന്നു.ലാലിന്റെ മറ്റ് ഉറ്റ സുഹൃത്തുക്കള്‍ വിഡിയോ കോള്‍ വഴി കേക്ക് മുറിക്കല്‍ പാര്‍ട്ടിയില്‍ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വിഡിയോ ഇപ്പോല്‍ വൈറലാവുകയാണ്. പ്രശസ്ത താരങ്ങളും ലാലിന് ആശംസകള്‍ അറിയിച്ചിരുന്നു. സഹോദര തുല്യനായാണു താന്‍ എന്നും ഈ അനുഗൃഹീത നടനെ കരുതിയിട്ടുള്ളതെന്ന് ആശംസാ സന്ദേശത്തില്‍ മമ്മൂട്ടി പറഞ്ഞു. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തോട് അസൂയയാണെന്നു കമല്‍ ഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു. ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നായിരുന്നു മഞ്ജു വാരിയരുടെ ആശംസാ കുറിപ്പ്.

Mohanlal didnot happy for her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക