ബോളിവുഡിലെ ശ്രദ്ധേയനായ ഒരു നടനാണ് അനിൽ കപൂർ. 979 ൽ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായക വേഷത്തിൽ എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ മുപ്പത്തിയാറാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ അവസരത്തിൽ ഭാര്യ സുനിതയെക്കുറിച്ചെഴുതിയ മനോഹരമായൊരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമായി മെയ് 19 എങ്ങനെയാണ് മാറിയത് എന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.
'എന്റെ കാമുകിയായ സുനിതയോട് ഞാന്‍ വിവാഹാഭ്യര്‍ഥന നടത്തി. ഞങ്ങളുടെ വിവാഹം അല്പം വൈകിയാണ് നടന്നത്. അത് അവള്‍ ആഗ്രഹിച്ച, സ്വപ്‌നം കണ്ട ഒരു ജീവിതം തന്നെ എനിക്ക് നല്‍കണം എന്നുണ്ടായിരുന്നതു കൊണ്ടാണ്. ഒരു വീടു വാങ്ങണം. പാചകക്കാരനെ നിര്‍ത്തണം എന്നീ കാര്യങ്ങളൊക്കെയുണ്ടല്ലോ.
മെയ് 19ന് ഞങ്ങള്‍ വിവാഹിതരായി. വിവാഹദിനത്തില്‍ അവളുടെ വീട്ടിലേക്ക് കയറിയപ്പോള്‍ ഞാന്‍ കണ്ടു.സുന്ദരിയായ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന അവളെ കണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി. സന്തോഷം കൊണ്ടും പരിഭ്രമം കൊണ്ടും. വിവാഹദിവസമല്ലേ. അതിന്റെ പരിഭ്രമം. ഒരു ദിവസം കൊണ്ട് തീരുമാനിച്ചു നടത്തിയ വിവാഹമായിരുന്നു. അതിനാല്‍ വലിയ ആര്‍ഭാടത്തിലൊന്നുമായിരുന്നില്ല. ഹണിമൂണ്‍ പോലുമുണ്ടായിട്ടില്ലെന്നു അവളിപ്പോഴും പരിഭവം പറയാറുണ്ട്. എന്നാലും ആ വിവാഹമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം.ഇത്ര പെട്ടെന്ന് വിവാഹം കഴിച്ചാല്‍ കരിയര്‍ പൊയ്‌പ്പോകുമെന്ന് എന്നോടു പലരും പറഞ്ഞു. എനിക്ക് അവളില്ലാതെ എന്റെ ജീവിതത്തിലെ ഒരു ദിവസം പോലും കളയാന്‍ വയ്യെന്നായിരുന്നു. എനിക്കൊപ്പം അവള്‍ എന്നും വേണമെന്നായിരുന്നു. ജോലിയോ സ്‌നേഹമോ എന്നല്ല. ജോലിയും സ്‌നേഹവും. ജോലിയും സ്‌നേഹവും. രണ്ടും ഒപ്പത്തിനൊപ്പം. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ വരെയെത്തിയത്. ഈ ജീവിതം കഴിഞ്ഞിട്ടില്ല.. സന്തോഷവും സ്‌നേഹവും ഇനിയും പങ്കിടാനുണ്ട്, ഞങ്ങള്‍ക്ക്... എന്റെ പ്രണയിനിയ്ക്ക്... എന്റെ പ്രിയ പത്‌നിക്ക്.. വിവാഹവാര്‍ഷികാശംസകള്‍.