മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സംഗീതത്തിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ഏത് തരം വേഷവും കൈകാര്യം ചെയ്യും. ഇപ്പോള്‍ താരവും മറ്റുള്ളവരെ പോലെ വീട്ടില്‍ ക്വാറന്റൈനിലാണ്. എല്ലാ താരങ്ങളെയും പോലെ താരവും കൊറോണ വ്യാപനത്തിനെതിരെ ബോധവത്ക്കരണവുമായി എത്തിയിരുന്നു.
എന്നാല്‍ പല താരങ്ങളും തങ്ങളുടെ ബോഡി ഫിറ്റ്‌നെസ് മെയിന്റെയില്‍ ചെയ്യാന്‍ വര്‍ക്കൗട്ട് വീഡിയേകളുമായി എത്തിയപ്പോള്‍ നൃത്ത വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവെത്തിയത്. ക്വാറന്റൈന്‍ സമയത്തും ഡാന്‍സ് പ്രാക്ടീസ് നിര്‍ത്താന്‍ താരം ഒരുക്കമല്ല. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോകള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ നൃത്ത ദിനത്തില്‍ ആശംസയുമായെത്തിയിരിക്കുകയാണ് താരം. മനോഹരമായൊരു ചിത്രത്തോടൊപ്പമായിരുന്നു മഞ്ജൂവിന്റെ ആശംസ. നൃത്തം ചെയ്യുന്ന തന്റെ ചിത്രമാണ് താരം പങ്കുവച്ചത്. നര്‍ത്തകര്‍ക്ക് എന്തിനാണ് പറക്കാന്‍ ചിറകുകള്‍ എന്നാണ് മഞ്ജു ചിത്രം പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നടി ഭാവന, ശ്രിന്ദ, പാരിസ് ലക്ഷ്മി, നേഹ എന്നീ നടിമാരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. അതേസമയം ചേച്ചി സൂപ്പര്‍ എന്നാണ് താരത്തിന്റെ ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്. അതേസമയം മഞ്ജു മാത്രമല്ല നിരവധി മറ്റ് താരങ്ങളും നൃത്ത ദിനത്തില്‍ ആശംസയുമായെത്തിയിട്ടുണ്ട്.
RECOMMENDED FOR YOU:
no relative items