ലോക്ഡൗണില്‍ വീണ വായിച്ച് മഞ്ജുവാര്യര്‍; അപ്പച്ചിയുടെ കഴിവ് ആസ്വദിച്ച് ആവണിയും; വീഡിയോ വൈറല്‍

Malayalilife
 ലോക്ഡൗണില്‍ വീണ വായിച്ച് മഞ്ജുവാര്യര്‍; അപ്പച്ചിയുടെ കഴിവ് ആസ്വദിച്ച് ആവണിയും; വീഡിയോ വൈറല്‍

ലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സംഗീതത്തിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ഏത് തരം വേഷവും കൈകാര്യം ചെയ്യും. ഇപ്പോള്‍ മഞ്ജുവും സിനിമാതിരക്കുകള്‍ മാറ്റിവച്ച് മറ്റുള്ളവരെ പോലെ വീട്ടില്‍ ക്വാറന്റൈനിലാണ്. എല്ലാ താരങ്ങളെയും പോലെ താരവും കൊറോണ വ്യാപനത്തിനെതിരെ ബോധവത്ക്കരണവുമായി എത്തിയിരുന്നു. എന്നാല്‍ പല താരങ്ങളും തങ്ങളുടെ ബോഡി ഫിറ്റ്നെസ് മെയിന്റെയില്‍ ചെയ്യാന്‍ വര്‍ക്കൗട്ട് വീഡിയോകളുമായി എത്തിയപ്പോള്‍ നൃത്ത വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവെത്തിയത്. ക്വാറന്റൈന്‍ സമയത്തും ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മഞ്ജു പങ്കുവച്ചിരുന്നു.

തൃശൂര്‍ പുള്ളിലെ കുടുംബവീട്ടിലാണ് ഇപ്പോള്‍ മഞ്ജുവുള്ളത്. അമ്മ ഗിരിജാവാര്യര്‍ ഇവിടെയാണ് താമസിക്കുന്നത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മഞ്ജു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്രെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ ആയതോടെ മധുവും കുടുംബവും കൂടി പുള്ളിലേ തറവാട്ടിലേക്ക് എത്തി. ഇപ്പോള്‍ ജോലിക്കാരെയെല്ലാം പറഞ്ഞുവിട്ട് മഞ്ജുവും മധുവും ഭാര്യയും കൂടിയാണ് പാചകവും വൃത്തിയാക്കലുമെല്ലാം. ഇതിനിടയിലാണ് തന്റെ പ്രായവായുവായ നൃത്തത്തിനും മഞ്ജു സമയം കണ്ടെത്തുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്കറിയാത്ത മഞ്ജുവിന്റെ മറ്റൊരു കഴിവാണ് ലോക്ഡൗണ്‍ ദിനങ്ങളിലൊന്നില്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. മറന്നു തുടങ്ങിയ വീണവായനയാണ് മഞ്ജു പൊടിതട്ടിയെടുത്തിരിക്കുന്നത്. വീണ വായിക്കുന്ന വീഡിയോ മഞ്ജു തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. മധുവിന്റെ മകള്‍ ആവണി അപ്പച്ചിയുടെ വീണ വായന ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. നിങ്ങള്‍ എത്രകാലത്തോളം പഠിക്കുന്നുവോ അത്രകാലത്തോളം തോല്‍ക്കില്ലെന്നാണ് വീഡിയോക്ക് അടിക്കുറിപ്പായി മഞ്ജു എഴുതിയത്.

അഭിനയത്തിലും നൃത്തത്തിലും സംഗീതത്തിലുമെല്ലാം അഭിരുചിയുള്ള ഒരു സമ്പൂര്‍ണ്ണ കലാകാരിയാണ് മഞ്ജുവെന്ന് പറയാം. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിന് മുന്‍ഗണന നല്‍കുന്ന ആളാണ് മഞ്ജു. നൃത്തം അഭ്യസിക്കാനും വേദികളില്‍ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളിലെ കലാതിലകമായിരുന്ന മഞ്ജുവെന്ന കലാകാരിയെ സിനിമയിലേക്ക് എത്തിച്ചതും നൃത്തത്തിന്റേതായ ഈ പശ്ചാത്തലം തന്നെയാണ്. എന്തായാലും മഞ്ജുവിന്റെ നൃത്തം മാത്രം കണ്ടിട്ടുള്ള ആരാധകര്‍ താരത്തിന്റെ വീണ വായന കേട്ട് കൈയടിക്കുകയാണ് ഇപ്പോള്‍.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES