Latest News

അവര്‍ക്കൊരു ശല്യമായി പോകാന്‍ താല്‍പര്യമില്ല; ലോക്ഡൗണില്‍ മല്ലിക തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക്; മക്കള്‍-മരുമക്കള്‍ ബന്ധത്തെ പറ്റി മല്ലിക പറയുന്നു

Malayalilife
 അവര്‍ക്കൊരു ശല്യമായി പോകാന്‍ താല്‍പര്യമില്ല; ലോക്ഡൗണില്‍ മല്ലിക തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക്; മക്കള്‍-മരുമക്കള്‍ ബന്ധത്തെ പറ്റി മല്ലിക പറയുന്നു

ലയാളത്തില്‍ ഒരു പൂര്‍ണ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥിരാജും മരുമകള്‍ പൂര്‍ണിമയുമെല്ലാം സിനിമയില്‍ സജീവമാണ്. ഒരു മരുമകള്‍ സുപ്രിയ ആകട്ടെ സിനിമാ നിര്‍മ്മാണരംഗത്താണ് തന്റെ കഴിവ് പരീക്ഷിക്കുന്നത്. മല്ലികയുടെ മൂന്നു ചെറുമക്കളില്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് പിന്നണി ഗാനരംഗത്തും നക്ഷത്ര ബാലതാരമായും പേരെടുത്ത് കഴിഞ്ഞു. ഇവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ മക്കള്‍ മലയാള സിനിമയെ അടക്കി ഭരിക്കുമെന്ന് പറഞ്ഞ സുകുമാരന്റെ വാക്കുകള്‍ സത്യമാക്കിയാണ് അദ്ദേഹത്തിന്റെ മക്കള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ മക്കള്‍ സിനിമയില്‍ എത്തുന്നത് കാണുംമുമ്പ് സുകുമാരന്‍ വിടപറഞ്ഞു. സംവിധാനമെന്ന മോഹം ബാക്കിവെച്ചായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അത് മകന്‍ പൃഥിരാജ് ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ സഫലമാക്കുകയും ചെയ്തു.

ജഗതി ശ്രീകുമാറില്‍ നിന്നും വേര്‍പിരിഞ്ഞ മല്ലികയെ സുകുമാരന്‍ പ്രണയിച്ചാണ് വിവാഹം ചെയ്തത്. എന്തുകൊണ്ടാണ് സുപ്രിയയും പൃഥ്വിരാജും പ്രത്യേകം താമസിക്കുന്നതെന്നും അമ്മായിയമ്മ മല്ലിക സുകുമാരനും സുപ്രിയയും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നും പലപ്പോഴും വാര്‍ത്തകള്‍ എത്തിയിരുന്നു. സുപ്രിയയും പൂര്‍ണിമയും തമ്മിലുളള അകല്‍ച്ചയെക്കുറിച്ചും ചര്‍ച്ചയായിരുന്നു. അമ്മായി അമ്മ എന്ന നിലയില്‍ മല്ലിക എങ്ങിനെ ആണെന്ന ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ താന്‍ എങ്ങിനെയുളള അമ്മായിയമ്മ ആണെന്നും എന്തുകൊണ്ടാണ് താന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും ഒപ്പം താമസിക്കാത്തതെന്നും മല്ലിക വ്യക്തമാക്കിയിരിക്കയാണ്.

ലോക്ഡൗണില്‍ ഇന്ദ്രജിത്തും കുടുംബവും കൊച്ചിയിലാണ് ഉള്ളത്. പൃഥിരാജ് ജോര്‍ദാനില്‍ പെട്ടെങ്കിലും സുപ്രിയയും മകള്‍ അലംകൃതയും കൊച്ചിയിലാണ്. എങ്കിലും പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫ്‌ളാറ്റുകള്‍ സമീപത്തായതിനാല്‍ ഇവര്‍ക്ക് ഒറ്റപ്പെടലില്ല. എന്നാല്‍ ലോക്ഡൗണില്‍ തിരുവനന്തപുരത്തെ വീട്ടിലാണ് മല്ലിക ഉള്ളത്. മക്കളാരും ഒപ്പമില്ല. എന്നാല്‍ വീട്ടില്‍ സഹായികളുണ്ട്. പക്ഷേ മല്ലികയ്ക്ക് അതില്‍ വിഷമമില്ല. തന്റെ രണ്ടു മരുമക്കളോടും ചോദിച്ചാല്‍ അറിയാം യാതൊരു ശല്യവും ഇല്ലാത്ത ഒരു അമ്മായിഅമ്മയാണ് താന്‍ എന്നാണ് മല്ലിക പറയുന്നത്. മക്കളെപ്പോഴും കൂടെ താമസിക്കാന്‍ വിളിക്കാറുണ്ടെന്നും താന്‍ പോകാറില്ലെന്നും താരം പറയുന്നു. അതിന് കാരണവും മല്ലിക തന്നെ പറയുന്നുണ്ട്. സുകുവേട്ടന്‍ തനിക്ക് വേണ്ടതെല്ലാം ചെയ്ത് തന്നിട്ട് തന്നെ വിട്ടുപോയി, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഈ വീട്ടില്‍ കഴിയാനാണ് എന്നും താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്. മാത്രമല്ല എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ നിമിഷനേരം കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും അതുപോലെ തന്നെ മരുമക്കളായ പൂര്‍ണ്ണിമയും സുപ്രിയയും ഇവിടെയെത്തുമെന്നും താരം പറയുന്നു. താന്‍ ഒരു പഴയ അമ്മയാണെന്നും രാത്രി ചൂട് ദോശയും ഒപ്പം മുളക് ചമ്മന്തിയും ,തേങ്ങാ ചട്നിയും ഒക്കെ കൂട്ടി കഴിക്കാനാണ് തനിക്കിഷ്ടമെന്നും കൂട്ടിചേര്‍ക്കുന്നു. മോഡേണ്‍ ഭക്ഷണങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും താരം പറയുന്നു.മക്കളുടെ വളര്‍ച്ചയില്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്നും അവര്‍ ഇനിയും ഉയരങ്ങളില്‍ എത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മല്ലിക പറഞ്ഞു. താരത്തിന്റെ അമ്മ എന്ന നിലയില്‍ എവിടെയും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജു സംവിധാനം ചെയ്ത ലൂസിഫറിന്റെ സെറ്റില്‍ താന്‍ പോയിട്ടില്ല എന്നും ഒരു ജോലിക്കിടയില്‍ അവര്‍ക്കൊരു ശല്യമായി പോകാന്‍ താത്പര്യമില്ലെന്നും അതൊന്നും ഇല്ലാതെ തന്നെ അവരെന്റെ മക്കളാണെന്ന് പറയുമ്പോള്‍ അഭിമാനം കൊള്ളാറുണ്ടെന്നും മല്ലിക കൂട്ടിചേര്‍ത്തു.

Mallika stays alone at home in Thiruvananthapuram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES