ബോളിവുഡിലെ തന്നെ താരസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യമുള്ള ഇടുക്കി തൊടുപുഴ സ്വദേശിനി അമൃത സാജു സമൂഹമാധ്യങ്ങളില്‍ ഏറെ വൈറലായിരുന്നു. അമൃതയുടെ പോസ്റ്റുകളും വീഡിയോകളും ഒക്കെ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇടം നേടുകയും ചെയ്‌തു. ടിക് ടോക്കില്‍ പന്ത്രണ്ട് ലക്ഷംപേര്‍ ആയിരുന്നു താരത്തെ പിന്തുടർന്നിരുന്നതും. ഇതോടെ വൈറലായ അമൃതയുടെ ജീവിതം ആകെ മാറിമറിഞ്ഞു. ഫോട്ടോഷൂട്ടുകളും മോഡലിംഗും അഭിനയവും ചാനൽ അഭിമുഖങ്ങളുമെല്ലാം ആയി ഈ താരം തിരക്കുകളിലേക്ക് നീങ്ങുകയാണ്.
അതേ സമയം സിനിമകളിൽ നിന്ന് വരെ അമൃതയെ തേടി വിളികൾ എത്തിയിരിക്കുകയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ അമൃത അഭിനയിച്ച ഒരു മ്യൂസിക് ആൽബം വൈറലായിരുന്നു. അമൃത ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയത് മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും കൂടെയുള്ള ഐശ്വര്യയുടെ ചിത്രങ്ങളിലെ സീനുകൾ ടിക് ടോക് ചെയ്ത ശേഷമാണ്. ഒരുപാട് ആരാധകരും ആ വിഡിയോസിന് ശേഷം താരത്തിന് ഉണ്ടായി. എന്നാൽ ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താൻ പ്രണയത്തിലാണെന്ന് അമൃത തുറന്ന് പറഞ്ഞിരിക്കുകയാണ്. വീട്ടുകാരായി എല്ലാം ഉറപ്പിച്ചുവെന്നും ഒരു അഞ്ചു വർഷം കഴിഞ്ഞേ കല്യാണം ഉണ്ടാകുകയുള്ളു എന്നും അമൃത പറയുന്നു.
അതേ സമയം താൻ ഐശ്വര്യ റായിയെ പോലെമാത്രമല്ല ദിപീക പദുക്കോണിനെ പോലെയും ഉണ്ടെന്ന ചിലർ പറയാറുള്ളതായി അമൃത ഇപ്പോൾ വെളിപ്പെടുത്തുകയാണ്. എന്നാൽ തന്നെ ഭംഗിയില്ലാ എന്ന് പറഞ്ഞ് തന്നെ പലരും അവോയ്ഡ് ചെയ്തിട്ടുണ്ടെന്നും അമൃത പറഞ്ഞു. ആദ്യമായി തനിക്ക് ഐശ്വര്യ റാറിയുടെ ലുക്ക് ഉണ്ടെന്ന് കണ്ടു പിടിച്ച തന്റെ അനുജത്തി അപർണയാണെന്നാണ്. തന്റെ വീഡിയോസ് വൈറലായതിന് ശേഷം ധാരാളം പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ട്. കൂടുതലും കേരളത്തിന് പുറത്തു നിന്നാണ്
എന്നാൽ തന്നെക്കുറിച്ച് ഒരു പാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ടെന്നും അതിൽ കൂടുതലും തന്റെ പ്രണയത്തെകുറിച്ച് ആയിരുന്നു. തന്നെ കുറിച്ച് ഗോസിപ്പുകൾ ഇറക്കിയതും തേജോവധം ചെയ്ത് തേച്ചൊട്ടിച്ചതിലും കൂടതലും പെൺകുട്ടികൾ തന്നെയാണ്. അതേ സമയം ധാരാളം പെൺകുട്ടികൾ തന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു. സിനിമാരംഗത്ത് നിന്നും തന്നെ പലരും പറ്റിച്ചിട്ടുണ്ടെന്നും താൻ അത് പൊളിച്ചിട്ടുമുണ്ട്. അത് ഒരു മലയാളി ആയിരുന്നുവെന്നും അമൃത വെളിപ്പെടുത്തിയിരിക്കുകയാണ്.