പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി മാളവിക മോഹൻ. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സഹോദരൻ ലണ്ടനിൽ കുടങ്ങി കിടക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. സഹോദരൻ ആദിത്യ മാനസികമായി തളർന്നിരിക്കുകയാണെന്നും മാളവിക തുറന്ന് പറയുന്നു.
ക്യാമ്പസിന് പുറത്തുള്ള വാടക വീട്ടിലാണ് ആദിത്യ താമസിക്കുന്നത്. ഒരു മുറിയും കിടക്കയും മാത്രമാണ് അവനുള്ളത്. മറ്റു രാജ്യത്തുളള കുട്ടികൾ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേയ്ക്ക് പോയി കഴിഞ്ഞു. ഇപ്പോൾ അവൻ റൂമിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്മാ എന്നും മാളവിക തുറന്ന് പറഞ്ഞു.
ജീവിക്കാൻ ഏറെ ചിലവേറിയ രാജ്യമാണ് ലണ്ടൻ. ആദിത്യന് തൽക്കാലം അവിടെ ജീവിക്കാനാവശ്യമായ പണം ഞങ്ങൾ എത്തിച്ച് കൊടുത്തിട്ടുണ്ട്. ഭഭ്രമായ സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികളുടെ അവസ്ഥ ആലോചിച്ചു നോക്കൂ? മാളവിക പറയുന്നു. ആദിത്യ താമസിക്കുന്ന മുറിയിൽ പാചകം ചെയ്യാനുള്ള സൗകര്യമില്ല. പുറത്തെ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓഡർ ചെയ്ത് കഴിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും സുരക്ഷിതമല്ല. കഴിഞ്ഞ ഒരു മാസമായി സഹോദരൻ ടിന്നിലടച്ച് ലഭിക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്.
മെയ് 3 ന് ശേഷം നാട്ടിലേയ്ക്ക് തിരികെ വരാൻ കഴിയുമെന്ന് തങ്ങൾക്ക് അറിയില്ല. ഇതിനോടകം തന്നെ ആദിത്യ ലണ്ടനിലെ ഹൈക്കമ്മീഷന് ഒന്നിലധികം ഇമെയിലുകൾ അയച്ചിരുന്നു. എന്നാൽ ഇതിനൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല കൃത്യമായ വിവരം ലഭിക്കാത്തത് ഇവിടെവലിയ പ്രശ്നമാണെന്നും മാളവിക കൂട്ടിച്ചേർത്തു. ലണ്ടനിലുളള സഹോദരനോട് ഞങ്ങൾ സംസാരിച്ചിരുന്നു.. ലണ്ടനിലുള്ള പലർക്കും ഇന്ത്യയിലേയ്ക്ക് വരാൻ തൽപാര്യമുണ്ട്. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം അത് അസാധ്യമാണ്. ദിവസവും ആയിരക്കണക്കിന് കോളുകൾ ഇന്ത്യൻ ഹൈക്കമ്മീഷന് ലഭിക്കുന്നുണ്ടെന്ന് അറിയാം. എങ്കിലും ഇന്ത്യക്കാരുടെ ആശങ്കക കേൾക്കാനങ്കിലും അവർ തയ്യാറാകണം. ഇപ്പോൾ അവരെ ബന്ധപ്പെടാൻ സാധിക്കുന്നത് ട്വിറ്റർ വഴിയാണ്. ലണ്ടനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ചില സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട് എന്നും മാളവിക വ്യക്തമാക്കി.