മണിരത്‌നം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിച്ച ചിത്രമാണ് അലൈപായുതേ. എന്നാൽ ചിത്രങ്ങൾ പുറത്തിറങ്ങി ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കാര്‍ത്തിക്കും ശക്തിയും അവരുടെ തീവ്രമായ പ്രണയവും വിരഹവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്‌തു. കാലങ്ങൾ സഞ്ചരിക്കുന്നതിനേക്കാൾ അതിവേഗതയിലാണ് സിനിമകൾ സഞ്ചരിക്കുന്നത്. ഓരോ സിനിമകളും നിത്യേനെ നിരവധി മാറ്റതൊക്കെയാണ് ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. ഫ്രെയിമില്‍ ഇന്ന് ന്യൂ ജെന്‍ ചിത്രങ്ങള്‍ സ്ഥാനം ഊട്ടിയുറപ്പിക്കുമ്പോഴും ഇന്നും വെള്ളിത്തിരയില്‍ അലൈപായുതെ നിറഞ്ഞു നിൽക്കുകയാണ്. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന കൂട്ടത്തിൽ അലൈപായുതെയും സഞ്ചറാകുന്നു.
ഓരോ സിനിമ കാണുന്ന അത്ര സിമ്പിളല്ല നാം ചിത്രത്തില്‍ ഇപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് മാധവന്‍. താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ട്വിറ്ററിലൂടെയാണ്. തരാം ഇപ്പോൾ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് കാതല്‍ സടുഗുടുഗുടൂ..എന്ന ഗാനത്തില്‍ താന്‍ പാടി അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ നേരിട്ട ബുദ്ധിമുട്ട് എന്തായിരുന്നു എന്നുള്ളതാണ് . ഗാനത്തിനിടയില്‍ ചില സീനുകള്‍ റിവേഴ്‌സിലാണ് കാണിച്ചിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണ വേളയില്‍ റിവേഴ്‌സില്‍ വരുന്ന സീനുകളില്‍ വരികള്‍ക്ക് കൃത്യമായി ലിപ്സിങ്ക് ലഭിക്കാന്‍ വേണ്ടി ചില വരികള്‍ തിരിച്ചു പാടികൊണ്ടാണ് അഭിനയിക്കേണ്ടി വന്നിരുന്നുവത്രേ.തന്റെ ആദ്യ ചിത്രമായ അലൈപായുതേയിലെ ആ സീനിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഒരുതരം പിരിമുറുക്കം താന്‍ അനുഭവിക്കാറുണ്ടെന്നും മാധവൻ ട്വിറ്ററില്‍ കൂടി വ്യക്തമാകുന്നുണ്ട്.
എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വര്‍ഷം. എന്നേയും ചിത്രത്തിന്റെ ഓര്‍മകളും നിലനിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി, എന്നും മാധവൻ ട്വിറ്ററിൽ കുറിച്ചിരുന്നു . അലൈപായുതേ ഓര്‍മ പങ്കുവെച്ച് ചിത്രത്തിന്റ ഛായാഗ്രാഹകന്‍ പിസി ശ്രീറാമും രംഗത്തെത്തിയിരിക്കുകയാണ്. ലോക സിനിമ പ്രേമികളുടെ മനസ്സുകളില്‍ ഏപ്രില്‍ 14, അലൈപായുതെ എത്തിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുകയാണ് . മാധവനും ശാലിനിയും തകര്‍ത്ത് അഭിനയിച്ച സിനിമയിലെ ഒരു സീന്‍ പങ്കുവെച്ചു കൊണ്ടായിരുന്നു താരം ട്വീറ്റ് ആരാധകർക്കായി പങ്കുവയ്ച്ചത് .