ജന്മദിനത്തില്‍ പ്രിയയ്ക്ക് ആശംസകളേകി കുഞ്ചാക്കോ ബോബന്‍. മനോഹരമായൊരു കുറിപ്പിലൂടെയാണ് നടന്‍ പ്രിയ പത്നിക്ക് ആശംസകളറിയിച്ചിരിക്കുന്നത്. താരം കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം.. ഇന്ന് നിനക്കു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്. ഇസഹാക്ക്.. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്. സന്തോഷം നിറഞ്ഞ ജന്മദിനവും ചുംബനങ്ങളും.. അടുത്തിടെയാണ് ഇരുവരും പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവലിനെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.പ്രിയയും കുഞ്ചാക്കോ ബോബനും പ്രണയത്തിലാകുന്നത് വളരെ രസകരമായ ഒരു സംഭവകഥയായി ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലിലായിരുന്ന താരത്തെ കാണാന്‍ കുറച്ച് ആരാധികമാര്‍ എത്തിയിരുന്നു.താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു പ്രിയ.പ്രിയയെ കണ്ട കുഞ്ചാക്കോ ബോബന്‍ ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുകയായിരുന്നു.പിന്നീട് വിവാഹിതരായ ഇരുവരും മലയാള സിനിമയിലെ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന താരദമ്പതികളായി മാറി.ഇരുവരും കുഞ്ഞില്ലാത്ത കാലത്ത് നേരിട്ട അപഹാസ്യങ്ങളും ആക്ഷേപങ്ങളുമെല്ലാം ഇരുവരും തുറന്ന് പറഞ്ഞത് ഏറെ വൈറലായിരുന്നു.
RECOMMENDED FOR YOU:
no relative items