മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റേയും ഭാര്യ പ്രിയയുടേയും മകനായ ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷപൂർണ്ണമായി നടന്നിരുന്നത് 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ദമ്പതികൾക്കിടയിലേക്ക് കുഞ്ഞതിഥിയുടെ കടന്നു വരവ്. ചാക്കോച്ചന്റെ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നായി വിവാഹ വാര്‍ഷികവും പിറന്നാളുമൊക്കെയായി ഉള്ള ആഘോഷങ്ങളാണ്. അതേ സമയം ഇസയുടെ പുത്തൻ ചിത്രവുമായിട്ടായിരുന്നു പ്രിയ കുഞ്ചാക്കോ എത്തിയിരുന്നതും. കുഞ്ഞ് ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പേളി മാണിയും ഉണ്ണിമായയുമുള്‍പ്പടെ നിരവധി പേർ എത്തുകയും ചെയ്‌തു.
അതേ സമയം കുഞ്ഞ് ഇസയുടെ പിറന്നാളാഘോഷത്തെക്കുറിച്ചുള്ള ചാക്കോച്ചന്റെ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. താരം പോസ്റ്റ് പങ്കുവച്ചിരുന്നത് രാത്രിയിലായിരുന്നു. കുഞ്ചാക്കോ ഏവരുടെയും മുന്നിൽ എത്തിയിരുന്നത് കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രം പങ്കുവച്ചായിരുന്നു. ഇതിനോടകം തന്നെ താരം പങ്കുവച്ച പോസ്റ്റും ചിത്രവും എല്ലാം സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറുകയും ചെയ്‌തു.
ഇസയുടെ പിറന്നാൾ ദിനത്തിൽ ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് ചാക്കോച്ചനും പ്രിയയും മകനായി ഒരുക്കിയത്. കേക്കിന് ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു ഇരുവരും നൽകിയിരുന്നത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുകയും ചെയ്‌തു. അതോടൊപ്പം എല്ലാരോടും സുരക്ഷിതരായി ഇരിക്കാനും ചാക്കോച്ചൻ ആവശ്യപെടുന്നുമുണ്ട്.
താരത്തിന്റെ പോസ്റ്റിന് ചുവടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇസയെ നോക്കു, ഹാപ്പിയസ്റ്റ് ബര്‍ത്ത്‌ഡേ ഇസൂ ബേബിയെന്നായിരുന്നു പേളി മാണി പോസ്റ്റിന് ചുവടെ നൽകിയ കമന്റ്. താരപുത്രന് ആശംസ നേർന്ന് . ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്‍ട്ട്, ഗായത്രി ആര്‍ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍, സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും എത്തിയിരുന്നു. എല്ലാരുടെയും സ്‌നേഹാശംസകള്‍ക്കെല്ലാം ചാക്കോച്ചന്‍ മറുപടി നൽകുകയും ചെയ്‌തു.