മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കെപിഎസി ലളിത. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വയ്ച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. മലയാള സിനിമയലിൽ ഇപ്പോൾ അമ്മ വേഷങ്ങളിലൂടെ മുന്നേറുകയാണ് താരം. എന്നാൽ ഇപ്പോൾ സിനിമയിൽ വരുന്നതിന് മുന്നേ ഉള്ള ജീവിതവും ആ സമയത്ത് മരിക്കാൻ ശ്രമിച്ചതിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് നടി.
കായംകുളത്ത് ചെറിയ ഒരു വീട്ടിലായിരുന്നു തന്റെ പഴയ വീടെന്നും, ഒരു ഓണക്കാലത് അച്ഛൻ അയച്ചു തന്നെ 250 രൂപ കൊണ്ട് അമ്മ തന്ന ലിസ്റ്റ് പ്രകാരം സാധങ്ങൾ വാങ്ങി കൊണ്ട് താൻ വന്നെന്നും. വീട്ടിൽ കിണർ ഇല്ലാത്തതിനാൽ കുഞ്ഞു അനിയനെ നോക്കിക്കോണം എന്ന് പറഞ്ഞ ശേഷം അമ്മ സാധങ്ങൾ നിലത്ത് വെച്ച ശേഷം കുളത്തിൽ വെള്ളം എടുക്കാൻ പോയെന്നും കെപിഎസി ലളിത പറയുന്നു.
എന്നാൽ ഓണമായത് കൊണ്ട് പുലി കളിയും മറ്റും വീടിന് മുന്നിൽ കൂടി പോയപ്പോൾ അത് കണ്ട് താൻ അവർക്ക് ഒപ്പം പോയെന്നും എന്നാൽ മടങ്ങി വന്നപ്പോൾ ഓണത്തിന് വേണ്ടി വാങ്ങിയ ആഹാര സാധങ്ങളും മറ്റും ഒരു പട്ടി കയറി കഴിക്കുകയും നശിപ്പിക്കുകയും ചെയ്തു, ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ലെന്നും കെപിഎസി ലളിത പറയുന്നു.
അൽപം കഴിഞ്ഞ് അമ്മ കയറി വന്നപ്പോൾ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞെന്നും ഓണത്തിന് കഴിക്കാൻ ഉള്ള ആഹാര സാധങ്ങൾ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നതും കണ്ടപ്പോൾ അത് സഹിക്കാൻ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചെന്നും പിന്നീട് ആശുപത്രിയിൽ ബോധം വന്നപ്പോൾ എല്ലാവരും തന്നെ ആശ്വാസിപ്പിച്ചെന്നും താരം പറയുന്നു. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്പോൾ ഇപ്പോളും വിമ്മിഷ്ടം വരുമെന്നും ഒരുപക്ഷേ അന്ന് മരിച്ചിരുന്നേൽ ഇന്ന് ഇ നിലയിൽ തനിക്ക് നില്കാൻ പറ്റിലായിരുന്നുവെന്നും കെപിഎസി ലളിത കൂട്ടിച്ചേർത്തു.