Latest News

കൗതുകം ലേശം കൂടുതലാണ്; വീട്ടുകാരോട് ഇത് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി; അവരതങ്ങ് സെറ്റാക്കുകയും ചെയ്‌തു; ഭര്‍ത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ജുവല്‍ മേരി രംഗത്ത്

Malayalilife
കൗതുകം ലേശം കൂടുതലാണ്; വീട്ടുകാരോട് ഇത്  പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി; അവരതങ്ങ് സെറ്റാക്കുകയും ചെയ്‌തു; ഭര്‍ത്താവിനെ കുറിച്ച് തുറന്ന്  പറഞ്ഞ്  നടി ജുവല്‍ മേരി രംഗത്ത്

വതാരക, അഭിനേത്രി എന്നീ നിലകളിൽ എല്ലാം തന്നെ ശ്രദ്ധേയയാണ് ജുവല്‍ മേരി. വ്യത്യസ്തമായ അവതരണ ശൈലിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. പത്തേമാരി എന്ന ചിത്രത്തിലൂടെയായിരുന്നു  ജുവൽ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ജെന്‍സന്‍ സക്കറിയയാണ് താരത്തിന്റെ ഭര്‍ത്താവ്. മികച്ച പിന്തുണയാണ് ജുവലിന്റെ കലാജീവിതത്തിന് ജെന്‍സന്‍ നൽകുന്നത്. ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ജുവൽ വേഷമിടും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ച് കേരളകൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിളുടെ വാചാലയായിരിക്കുകയാണ്.

എപ്പോഴായിരുന്നു പ്രണയം ആരംഭിച്ചത് എന്ന്  ചോദിച്ചാൽ  യുകെജി മുതല്‍ താന്‍ പ്രണയത്തിലായിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരുകൊച്ചുപയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം, അതുകൊണ്ടാണ്.

കൗതുകം ലേശം കൂടുതലാണ്, സ്വപ്‌നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രം. കോളേജിലെത്തിയപ്പോള്‍ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വിമന്‍സ് കോളേജിലായിരുന്നു താന്‍ പഠിച്ചതെന്നും താരം പറയുന്നു. പ്രണയിക്കാന്‍ പറ്റിയ ആള്‍ക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു. സീനിയേഴ്‌സിലുണ്ടായിരുന്ന ചേട്ടന്‍മാരെല്ലാം ഞങ്ങളുടെ ബ്രദേഴ്‌സായിരുന്നുവെന്നും താരം പറയുന്നു.

ഇതിന് ശേഷമായാണ് ജെന്‍സന്‍ ചേട്ടനെ കണ്ടെത്തിയത് . റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. കൂട്ടുകെട്ടിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്‍പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ ചുറ്റിക്കളിയിലൊന്നും താല്‍പര്യമില്ലെന്നും വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു. അതെന്തിന് പറഞ്ഞൂയെന്നാണ്.

വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി. സാധാരണ ഒരുവീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ,വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല. എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നുവെന്നും ജുവല്‍ പറയുന്നു.

Read more topics: # Jewel mary reveals about her love
Jewel mary reveals about her love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES