മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അനശ്വരയുടെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. എന്നാൽ ഇപ്പോൾ താരം സിനിമയില്‍ വന്നതിനുശേഷം ഉള്ള കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിൽ വന്നതിന് പിന്നാലെയാണ് താന്‍ അല്പംകൂടി ബോള്‍ഡ് ആയെന്ന് നടി അനശ്വര രാജന്‍ വെളിപ്പെടുത്തുന്നു.
സിനിമയില്‍ വരുന്നതിന് മുന്നേവരെ ഞാന്‍ വളരെ സെന്‍സിറ്റീവ് ആയിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുപോലും പെട്ടെന്ന് സങ്കടം വരും. പക്ഷേ, പുറത്ത് കാണിക്കാറില്ല. അതുപോലെ എക്സൈറ്റഡ് ആണെങ്കില്‍ അത് ഓവറായിരിക്കും. ഇപ്പോള്‍ എന്റെ ഇമോഷന്‍സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്. ഒഴിവാക്കേണ്ട കാര്യങ്ങളെ ഇപ്പോള്‍ നിസ്സാരമായി ഒഴിവാക്കാനാകുന്നു. പക്ഷേ, എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും എന്റെ മനസ്സിലുള്ളത് മുഖത്ത് പ്രകടമാകും മാതൃഭൂമി യുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.
ആദ്യ തമിഴ് ചിത്രമായ റാംഗിയാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. എം. ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയാണ് കേന്ദ്രകഥാപാത്രമാകുന്നത്. തൃഷയുടെ കൂടെ അഭിനയിക്കുന്നതിന്റെയും ഒപ്പം മറ്റൊരു ഭാഷയില്‍ അഭിനയിക്കുന്നതിന്റെയും ത്രില്ലിലാണ് താനെന്ന് അനശ്വര പറഞ്ഞു.