തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സമീറ ഇപ്പോൾ ന്റെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഞാന്‍ വളരെ ഇരുണ്ടതാണെന്നും ഉയരം കൂടിയതും വിശാലതയുള്ളവളുമാണെന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത ജനറേഷനിലുള്ള പെണ്‍കുട്ടിയുമായി ഞാന്‍ യോജിച്ചതല്ല. ഫിറ്റ് ആയിരിക്കാന്‍ ഞാന്‍ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അതെന്നെ തളര്‍ത്തി. ഞാന്‍ മടുത്തു. അതിലെനിക്ക് ദുഃഖമില്ല. കാരണം ഞാന്‍ എന്നെ തന്നെ അതിരുകളില്ലാതെ സ്‌നേഹിക്കാന്‍ പഠിച്ചത് അതുകൊണ്ടാണ്.
ഒരു നടി എന്ന നിലയില്‍ പ്രത്യേകമായൊരു രീതിയില്‍ എന്നെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് വിവേചനമായിരുന്നില്ല. നിങ്ങളുടെ നെഞ്ചിലും ഇടുപ്പിലുമെല്ലാം പാഡുകള്‍ വെച്ച് വേറൊരു രീതിയില്‍ മാറ്റം വരുത്തേണ്ടിയിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെ എനിക്ക് ഫിക്‌സ് ചെയ്യേണ്ടി വന്നിരുന്നു. നിങ്ങള്‍ ആരെയെങ്കിലും കണ്ടുമുട്ടുമ്പോള്‍ വൗ നിങ്ങളെ കാണാന്‍ വളരെയധികം നന്നായിട്ടുണ്ട്. നിങ്ങളുടെ ശരീരഭാരം കുറഞ്ഞിട്ടുണ്ട്. എന്റെ പ്രശ്‌നം സമൂഹമെന്ന നിലയില്‍ നിങ്ങള്‍ അഭിനന്ദിക്കുന്നതാണ്.
സിനിമയില്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്ന താരം 2014 ല്‍ അക്ഷയ് വര്‍ധയുമായുളള വിവാഹത്തോടെ താല്‍ക്കാലികമായി സിനിമ മേഘലയില്‍ നിന്ന് വിട പറയുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്ക് ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് പോരുകയാണ സമീറ. ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം താരം അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരം തന്റെ ആദ്യ പ്രസവത്തിനിടെ അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങളെ കുറിച്ചും ബോഡി ഷെയ്മിങിനെക്കുറിച്ചുമെല്ലാം വ്യ്കതമാക്കിയിരുന്നു. വണ്‍ ടു ത്രീ, റെഡ് അലേര്‍ട്ട് ദ വാര്‍ വിത്തിന്‍ ,കാല്‍പുരുഷ്, ഫൂള്‍ ആന്‍ഡ് ഫൈനല്‍, നക്ഷാ, മഹായോദ്ധ രാമ, വേട്ടയ്, ചക്രവ്യൂഹ് തുടങ്ങിയ നിരവധി ചിത്രങ്ങളിലും സമീറ വേഷമിട്ടിട്ടുണ്ട്.