പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും പേളിഷ് എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ പ്രേക്ഷക പിന്തുണ കിട്ടുന്നതിനായി പരസ്പരം പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു ചിലരെല്ലാം ഇരുവരടെയും പ്രണയത്തെ വിലയിരുത്തിയത്. എന്നാല്‍ തങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഷോ അവസാനിച്ച് ഇരുവരും പുറത്തെത്തിയപ്പോള്‍ ഇരുവരുടെയും വേര്‍പിരിയല്‍ കാത്തിരുന്ന പലരെയും ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ജീവിത യാത്ര ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും ഇരുവരും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്, വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് ഇരുവരും പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്. നിങ്ങള്‍ ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്പോള്‍ സമയം പറക്കുന്നു. വാഴ്ത്തപ്പെട്ടതായി തോന്നുന്നു ,മനോഹരമായ നിമിഷങ്ങളുമായി ഒരു ജീവിത സമയം നമുക്ക് മുന്നില്‍ കാത്തിരിക്കുന്നു. ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും നന്ദി പറയാന്‍ ഈ നിമിഷം എടുക്കുന്നു .ഞങ്ങളുടെ കുടുംബത്തെപ്പോലെ നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു .. എല്ലായ്പ്പോഴും. ഈ പ്രത്യേക ദിവസം നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണെന്നുമായിരുന്നു പേളി കുറിച്ചത്. ശ്രീനിക്കൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവളും ഞാനും ചേര്‍ന്നതാണ് എന്റെ ആത്മാവ്.നമ്മുടെ ആത്മാക്കള്‍ എന്തുതന്നെയായാലും അവളും എന്റേതും ഒരുപോലെയാണ്. അപ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു . എല്ലായ്പ്പോഴും ഉണ്ടായിരിക്കും.. ഈ ജീവിതകാലത്ത് എന്റെ സ്നേഹമെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്. സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ശ്രിനിഷ് പോസ്റ്റ് ചെയ്തത്.
ശ്രീനിയുടെ പോസ്റ്റിന് കമന്റുമായി പിന്നാലെ പേളി എത്തി.ശ്രീനിയുടെ പോസ്റ്റിന് കീഴിലായി കമന്റുമായി പേളി എത്തുകയായിരുന്നു. നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും പേളി ചോദിച്ചിരുന്നു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്. ഉനക്കാകെ എന്നായിരുന്നു പേളിയുടെ മറുപടി. ഇവരുടെ പോസ്റ്റുകളെ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
അതേസമയം അഭിരാമി സുരേഷ്, ഷിയാസ് കരീം തുടങ്ങിയവരും പേളിഷ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. അന്നും ഇന്നും നിങ്ങള്‍ മികച്ച കപ്പിളാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആശംസാ കമന്റുകള്‍ക്ക് മറുപടിയുമായി പേളിയും എത്തിയിട്ടുണ്ട്. ലോക് ഡൗണ്‍ സമയമായതിനാല്‍ ഇത്തവണ എങ്ങനെയാണ് ആഘോഷമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.
RECOMMENDED FOR YOU:
no relative items