ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. മലയാള സിനിമയില്‍ നായകനോളം കൈയ്യടി നേടി കൊണ്ടാണ് സൈജു കുറുപ്പ് ഇപ്പോൾ നിറഞ്ഞു നില്കുന്നത്. എന്നാൽ ഇപ്പോൾ സൈജു താന്‍ ഒരു സിനിമ സ്വീകരിക്കുന്നത് അതില്‍ അഭിനയിക്കുന്ന നായകനെ വിശ്വസിച്ചാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. പുതുമുഖമാണ് നായകനെങ്കില്‍ തനിക്ക് കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
'നായകനായി അഭിനയിക്കുന്ന താരത്തെ വിശ്വസിച്ചാണ് അന്‍പത് ശതമാനം സിനിമകളും തെരഞ്ഞെടുക്കുന്നത്. തിരക്കഥ പൂര്‍ണ്ണമായി വല്ലപ്പോഴും മാത്രമേ കേള്‍ക്കാറുള്ളൂ. പുതുമുഖമാണ് നായകനായി അഭിനയിക്കുന്നതെങ്കില്‍ സംവിധായകനോട് തിരക്കഥ കേള്‍ക്കണമെന്ന് പറയും. കാരണം ഒരു പുതുമുഖ നായകന് എപ്പോഴും കഥ സെലക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ആവര്‍ത്തന വിരസമായ കഥാപാത്രങ്ങള്‍ വരാതിരിക്കാന്‍ ഞാന്‍ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. പുതുമുഖ നടന്മാര്‍ക്ക് ഇന്നത്തെ മലയാള സിനിമയില്‍ ധാരാളം അവസരങ്ങളുണ്ട്.
പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടതോട് കൂടിയാണത്. 2009-മുതലാണ് മലയാള സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് വീശി തുടങ്ങിയത്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമാണിത്. പുതുമുഖങ്ങളാണെന്ന് പറഞ്ഞു പ്രേക്ഷകര്‍ സിനിമ കാണാതെ പോകുന്ന അവസ്ഥ ഇന്നില്ല'. സൈജു കുറുപ്പ് പറയുന്നു.