ചുരുക്കം ചില മലയാളം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കനിഹ അബ്രഹാമിന്റെ സന്തതികള്‍ ഡ്രാമ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്തെ കനിഹയുടെ ഒരു കുക്കിങ്ങ് വീഡിയോ സിനിമാലോകവും ആരാധകരും ഏറ്റെടുത്തിരിക്കയാണ്.
മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ മകനും ഭര്‍ത്താവിനുമൊപ്പമാണ് കനിഹയുള്ളത്. ഇതിനിടെയാണ് ഒരു പുതിയ കുക്കിങ്ങ് വീഡിയോയുമായി താരം രംഗത്തെത്തിയത്.
ചോറിനും റൊട്ടിയ്ക്കും നൂഡില്‍സിനുമൊപ്പം കഴിക്കാന്‍ പെട്ടെന്ന് തയാറാക്കാവുന്ന ചിക്കന്‍ കറിയുമായിട്ടാണ് കനിഹ എത്തിയത്. വെറും 15 മിനിറ്റു കൊണ്ട് രുചികരമായ ചിക്കന്‍ വിഭവം തയാറാക്കാം. ചിക്കന്‍ കഴിക്കാത്തവര്‍ത്ത് ഈ റെസിപ്പിയില്‍ ചിക്കനു പകരം പനീറോ ടോഫുവോ ഉപയോഗിക്കാം.
ഈസി പീസി ചിക്കന്‍കറിക്ക് വേണ്ടതും വളരെ കുറച്ച് ചേരുവകള്‍ മാത്രമാണ്. ചിക്കന്‍, കെച്ചപ്പ് 3 ടേബിള്‍ സ്പൂണ്‍, സോയ സോസ് 2 ടേബിള്‍ സ്പൂണ്‍,നാരങ്ങാ നീര് 2 ടേബിള്‍ സ്പൂണ്‍, പഞ്ചസാര 2 ടീസ്പൂണ്‍, കുരുമുളകുപൊടി 2 ടീസ്പൂണ്‍, സവാള എന്നിവയാണ് ആവശ്യസാധനങ്ങള്‍. സവാള വഴറ്റിയ ശേഷം മസാല കൂട്ടുകളും ചിക്കനും ചേര്‍ത്ത് 15 മിനിറ്റ് വേവിച്ച് എടുക്കാം.