കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സിനിമ-സീരിയല്‍ ചിത്രീകരണം നിർത്തിവായിച്ചിരിക്കുകയാണ്. അതോടൊപ്പം റീറിലീസുകളും മാറ്റി. രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ താരങ്ങൾക്കും.പാചക പരീക്ഷണങ്ങളും കൃഷിയും മക്കള്‍ക്കൊപ്പമുള്ള കളികളുമൊക്കെയായി ഇവർ സമയം ചിലവിടുകയാണ്. താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവയ്ക്കാറുമുള്ളത്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ മകളുടെ കുസൃതികളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു എത്തിയിരുന്നതും. താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നത് കൈയ്യില്‍ നെയിഷ് പോളിട്ട ചിത്രവുമായാണ്. അതേ കൈയ്യില്‍ പൂമ്പാറ്റയുടെ ചിത്രവും. തന്‍രെ രാജകുമാരിക്കായി രാജകുമാരിയുടെ വേഷം കെട്ടുകയാണ് താനെന്നും ചില മേക്കപ്പ് രൂപമാറ്റങ്ങളെന്നുമുള്ള ക്യാപ്ഷനുമായായിട്ടാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. നേരത്തെയും ചിത്രം വരക്കുന്ന മറിയത്തെക്കുറിച്ച് വാചാലനായിതാരമെത്തിയിരുന്നു. അതോടൊപ്പം മകളുടെ വാഹനപ്രേമത്തെക്കുറിച്ചും ദുൽഖർ വ്യക്തമാക്കുകയും ചെയ്‌തു.സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറിയത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങൾ വൈറലാകുന്നത്.
ലോക്ക് ഡൌൺ വിശേഷങ്ങളുമായി താരം നേരത്തെ തന്നെ എത്തുകയും ചെയ്തു.നെല്ലിക്ക കഴിച്ച കുട്ടിക്കാലത്തെക്കുറിച്ചും. പാചകപരീക്ഷണം നടത്തുന്നതിനിടയിലെ ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.കൊച്ചാപ്പയുടെ പാചക പരീക്ഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഒരു വീഡിയോ ഇപ്പോൾ ദുൽക്കർ പങ്കുവച്ച വിഡിയോയും അർദ്ധകർ ഏറ്റെടുക്കുകയും ചെയ്‌തു.