ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആർക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തിൽ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. പിന്നാലെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്‌തു. താരജാഡകൾ ഒന്നും തന്നെ ഇല്ല എന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിൽ താരത്തിന് തെളിയിക്കാനുമായതാണ്. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്.
മോഡേണും ആക്ഷനുമൊക്കെ താരം പയറ്റി നോക്കിയിരുന്നു എങ്കിലും ശാലീന സുന്ദരിയായിട്ടാണ് പ്രേക്ഷകർ താരത്തെ കാണുന്നത്. അതിന് പ്രധാന പങ്കുവഹിക്കുന്നത് താരത്തിന്റെ വേഷവിധാനം തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം കഴിഞ്ഞ ദിവസം ഗ്ലാമറസ് വേഷത്തിൽ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതേ വേഷത്തിൽ ഉള്ള അനുശ്രീയുടെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സഹോദരന്റെ ബുള്ളറ്റില്‍ ഇരിക്കുന്ന അനുശ്രീയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിൽ താരം എത്തിയിരുന്നത് കൂളിങ് ഗ്ലാസ് അണിഞ്ഞായിരുന്നു. അതേ സമയം ചിത്രത്തിന് നൽകിയ ക്യാപ്ഷനും ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. അനുശ്രി കുറിച്ചിരിക്കുന്നത് സഹോദരനുമായുള്ള സംഭാഷണമാണ്. അണ്ണാ ഒരു റൗണ്ട് താടേയ്, വേണ്ട നീ അതുകൊണ്ട് കശ്മീര്‍ വരെ പോയിട്ടേ വരൂ. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഷെഡ്ഡില്‍ വച്ചു ഫോട്ടോ എടുത്താ മതിയെന്ന് സഹോദരന്‍ മുറുപടി നല്‍കുന്നതുമാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
താരത്തിന്റെ ചിത്രത്തിന് ലൈക് നൽകികൊണ്ട് നിരവധി ആരാധകനായിരുന്നു എത്തിയിരുന്നത്. താരം പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിലാകെ വൈറലായി മാറിയിരുന്നത്. ബുള്ളറ്റിലിരിക്കുന്ന അനുശ്രീയുടെ ലുക്കും മരണമാസാണ് എന്ന് തരത്തിലുള്ള കമന്റുകളും അനുശ്രീയുടെ ചിത്രത്തെ തേടി എത്തുകയാണ്. അനുശ്രീ കഴിഞ്ഞ ദിവസം നടത്തിയ ഫോട്ടോഷൂട്ടിൽ എത്തിയിരുന്നത് മുട്ടിനു മുകൾ വരെ ഇറക്കമുള്ള കറുത്ത ടോപ്പ് ധരിച്ചാണ്. ലോക്ക് ഡൌൺ പിരീഡിൽ വീട്ടുവളപ്പിൽ ഒരു കമുകുംചേരി മോഡൽ ഫോട്ടോഷൂട്ട് എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. അതേ സമയം ചിത്രം കണ്ട് ആരാധകർ അനുശ്രീയ്ക്ക് ഈ വേഷം ഒട്ടും ചേരുന്നില്ലെന്നായിരുന്നു കമന്റുകൾ നൽകിയിരുന്നത്. താരത്തിന്റെ ചിത്രം മഹാ ബോറാണെന്ന് കമന്റ് ചെയ്തൊരു ആരാധികയ്ക്ക് അനുശ്രീ താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ എന്ന മറുപടിയും നൽകിയിരുന്നു.