അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. തുടർന്ന് തെന്നിന്ത്യൻ സിനിമകളിലേക്ക് താരം ചേക്കേറുകയും ചെയ്‌തു. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി ഇപ്പോൾ എത്തുന്നതും. പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകൾക്കുമാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് താരം ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്‌തു.
അതേ സമയം അനുപമ ഇപ്പോൾ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അനുപമയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെയാണ് ഇപ്പോൾ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. പിന്നാലെ നടിയുടെ ഫെയ്‌സ്ബുക്ക് പേജും അപ്രത്യക്ഷമാകുകയും ചെയ്‌തു.
‘ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു അനുപമ കുറിച്ചിരുന്നതും. അതോടൊപ്പം ‘ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുത്” എന്നും അനുപമയുടെ ഫാന്‍സ് പേജിലും ഇതേ ചിത്രങ്ങള്‍ പങ്കുവച്ച് ട്വീറ്റ് ചെയ്തു.