നടൻ, തിരക്കഥാകൃത്ത്, അവതാരകൻ എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ രംഗത്തിലൂടെയാണ് അനൂപ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും കൊറോണ വ്യാപനം നടക്കുന്ന സാഹചര്യത്തിൽ കുടുംബവുമായി വീട്ടിൽ തന്നെ കഴിഞ്ഞു പോരുകയാണ്. ഇതേ അവസ്ഥയിലൂടെയാണ് സിനിമ താരങ്ങളും കടന്ന് പോകുന്നതും.
ഷൂട്ടിങ് തിരക്കുകളും, ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രകളുടെ കാരണം കുടുംബവുമായി അധികസമയം ഒന്നിച്ചു പങ്കുവയ്ക്കാൻ താരങ്ങൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ ഈ അവസരം അവർക്ക് വീണുകിട്ടിയ അവസരം എന്നോണം നല്ല രീതിയിൽ തന്നെ അതിനെ വിനിയോഗിക്കുകയാണ്. ലോക്ക് ഡൗൺ കാലത്തെ അവരുടെ വീട് വിശേഷങ്ങൾ എല്ലാം തന്നെ അവർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അനൂപ് മേനോൻ പങ്കുവയ്ച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. താരത്തിന്റെ തന്നെ മുടിയും, താടിയുമൊക്കെ നരപ്പിച്ച് പ്രായമായ ഗെറ്റപ്പിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി വൈറലായി. ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ "മേക്കപ്പിനൊക്കെയൊരു പരിധിയില്ലെടേയ്" എന്നായിരുന്നു.
താരത്തിന്റെ പോസ്റ്റിന് ചുവടെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. അപ്പോൾ ഇതാണ് ഒർജിനൽ, മറ്റേത് മേക്കപ്പ് ആണല്ലേ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ചുവടെ എത്തുന്നത്. അതേ സമയം അനൂപ് മേനോൻ മലയാള സിനിമയിൽ സംവിധാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം സംവിധാനം നിർവഹിച്ച "കിങ് ഫിഷ്" എന്ന ചിത്രം എത്രയും വേഗം തീയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അദ്ദേഹം.
മേക്കപ്പിനൊക്കെയൊരു പരിധിയില്ലേടേയ്..
Posted by Anoop Menon on Saturday, April 18, 2020