Latest News

'എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്; ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്; വിവാഹ വാർത്തകളോട് പ്രതികരിച്ച് അമല പോൾ

Malayalilife
'എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്; ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്; വിവാഹ വാർത്തകളോട് പ്രതികരിച്ച് അമല പോൾ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍.  നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്.  താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്. ഈ അടുത്തായിരുന്നു അമല രണ്ടാമത് വിവാഹിതയായത്.ഗായകനും സുഹൃത്തുമായ ഭവ്‌നിന്ദര്‍ സിംഗുമായുള്ള  വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് 

'എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച്‌ ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്ബോള്‍ ഞാന്‍ അറിയിക്കും' എന്നുമാണ് അമല പറയുന്നത്.

അതേ സമയം ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച്‌ അമല ഒരിക്കൽ തുറന്ന് പറഞ്ഞതുമാണ്. തനിക്ക് വരുന്ന സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല വ്യക്തമാക്കിയിരുന്നു.

Amala paul reacted her wedding news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES